മുംബൈ: ബോളിവുഡ് നടൻ സന്ദീപ് നഹർ (Sandeep Nahar) ആത്മഹത്യ ചെയ്തു. ഭാര്യയും അമ്മായിയമ്മയും കാരണം മരിക്കുകയാണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ജീവൻ നൽകുന്നതിനുമുമ്പ് അദ്ദേഹം തന്റെ കഥ ഫേസ്ബുക്കിൽ ആത്മഹത്യക്കുറിപ്പ് പങ്കുവെച്ചിരുന്നു.
സന്ദീപ് (Sandeep Nahar) ഗോരേഗാവിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം ഭാര്യയും അമ്മായിയമ്മയുമാണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ കുറിച്ചിരുന്നു. 'ഇപ്പോൾ ജീവിക്കണമെന്ന് ആഗ്രഹമില്ലെന്നും ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും കണ്ടതാണെന്നും എല്ലാം നേരിട്ടുവെന്നും. പക്ഷെ ഇന്ന് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു. ആത്മഹത്യ ഭീരുത്വമാണെന്ന് തനിക്കറിയാമെന്നും തനിക്കും ജീവിക്കണമായിരുന്നുവെന്നും പക്ഷേസമാധാനവും ആത്മാഭിമാനവും ഇല്ലാതെ ഇതുപോലെ ജീവിച്ചിട്ട് എന്താണ് കാര്യമെന്നും. എന്റെ ഭാര്യ കഞ്ചൻ ശർമ്മയും അവളുടെ അമ്മ വീണ ശർമയും തന്നെ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം (Sandeep Nahar) ആത്മഹത്യാക്കുറിപ്പിൽ (Suicide) കുറിച്ചിരുന്നു.
Also Read: VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്
താൻ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്നു എങ്കിലും എല്ലാം ശരിയാകുമെന്ന് വിചാരിച്ച് കുറച്ചുകൂടി കാത്തിരുന്നു. പക്ഷേ ഒന്നും ശരിയായില്ല എനിക്കിപ്പോൾ പോകാൻ ഒരിടമില്ല. എന്റെ ഈ നീക്കത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഈ ജീവിതത്തിൽ നരകത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം (Sushant Singh Rajput) എംഎസ് ധോണിയിൽ പ്രധാന വേഷത്തിൽ സന്ദീപ് നഹർ എത്തിയിരുന്നു. മുംബൈയിലുള്ള ഇദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സീരിയലിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാർ നായകനായ കേസരിയിലും പ്രധാനവേശം കൈകാര്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.