Kanguva Movie : ദീപം കൈയ്യിലേന്തി സൂര്യ; കങ്കുവ പോസ്റ്റർ

10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024 വേനലവധിക്ക് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 07:46 PM IST
  • 0 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024ലെ വേനലവധിക്ക് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Kanguva Movie : ദീപം കൈയ്യിലേന്തി സൂര്യ; കങ്കുവ പോസ്റ്റർ

സൂര്യ-സിരുത്തൈ ശിവ ചിത്രം കങ്കുവയുടെ പുതിയ പോസ്റ്ററെത്തി. ദീപാവലിയോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. 10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024ലെ വേനലവധിക്ക് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 

ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാമത്തെ ചിത്രമാണിത്. യു.വി ക്രിയേഷൻസ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിലാണ് ചിത്രമെത്തുന്നത്. വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പഠാനിയാണ് നായിക.

ALSO READ : Bazooka Movie : മുടിയൊക്കെ വളർത്തി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ പുതിയ പോസ്റ്റർ

വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ- മിലൻ. എഡിറ്റിം​ഗ്- നിഷാദ് യൂസഫ്. ആക്ഷൻ കൊറിയോഗ്രഫി- സുപ്രിം സുന്ദർ. നാരായണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മദൻ കാർക്കിയാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. ഒരു പിരിയോഡിക് ഡ്രാമയായാണ് ചിത്രം എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News