Actor Unnilalu: ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു വിപ്ലവമാണ്; സിനിമാ വിശേഷങ്ങളുമായി ഉണ്ണി ലാലു

Actor Unnilalu Interview:  സിനിമ എന്നത്, ഒരു വലിയ കച്ചവടമായി മാറിയ ഈ ലോകത്ത് ഇതൊക്കെ കാണാൻ കാണികളുണ്ടോ എന്നതാണ് ഇത്തരം വിഷയങ്ങൾ ബി​ഗ് സ്ക്രീനിൽ പോലും അവ​ഗണന നേരിടുന്നത്. തമാശയും, റൊമാൻസുമെല്ലാം ജീവിതത്തിൽ അപൂർവ്വമായി മാത്രം ആസ്വദിക്കുന്ന ഈ മനുഷ്യരുടെ സിനിമയിലും അതെല്ലാം കുറവായിരിക്കുമല്ലോ.

Written by - Ashli Rajan | Last Updated : Jan 12, 2024, 10:26 PM IST
  • ആരാലും ശ്രദ്ധിക്കപ്പെടാതെ ഭരണകൂടം പോലും പലപ്പോഴും തിരിഞ്ഞു നോക്കാത്ത ഇവർ പൊതുസമൂഹത്തിന് മുന്നിൽ മാറ്റി നിർത്തപ്പെട്ടവരാണ്.
  • ആൾക്കൂട്ടത്തിനിടയിൽ എത്തുമ്പോൾ മറ്റുള്ളവർ നെറ്റി ചുളിച്ച് അറപ്പോടെ നോക്കുന്നവർ.
  • യഥാർത്ഥത്തിൽ ഈ അവ​ഗണന നേരിടേണ്ടവരാണോ ഇവർ..?
Actor Unnilalu: ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു വിപ്ലവമാണ്; സിനിമാ വിശേഷങ്ങളുമായി ഉണ്ണി ലാലു

സ്വന്തം ശരീരാവശിഷ്ടം പോലും അറപ്പോടെ നോക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ അതിനിടയിലും ചില മനുഷ്യരുണ്ട്, ഒരു പരിചയവും ഇല്ലാത്ത ആരുടെയൊക്കെയോ അവശിഷ്ടങ്ങൾ പേറുന്ന ഒരു വിഭാ​ഗം ആളുകൾ. ആരാലും ശ്രദ്ധിക്കപ്പെടാതെ ഭരണകൂടം പോലും പലപ്പോഴും തിരിഞ്ഞു നോക്കാത്ത ഇവർ പൊതുസമൂഹത്തിന് മുന്നിൽ മാറ്റി നിർത്തപ്പെട്ടവരാണ്. ആൾക്കൂട്ടത്തിനിടയിൽ എത്തുമ്പോൾ മറ്റുള്ളവർ നെറ്റി ചുളിച്ച് അറപ്പോടെ നോക്കുന്നവർ. യഥാർത്ഥത്തിൽ ഈ അവ​ഗണന നേരിടേണ്ടവരാണോ ഇവർ..? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ അവരുടെ ജീവിതം അടുത്തറിയുക തന്നെ വേണം. 

പലപ്പോഴും നമുക്ക് പരിചിതമല്ലാത്ത പല ജീവിത സാഹചര്യങ്ങളും, നാടും മറ്റ് കാഴ്ച്ചകളുമെല്ലാം നാം അടുത്തറിയുന്നത് സിനിമകളിലൂടെയാണ്. ലോകത്തെ പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്ന സിനിമകളിൽ പോലും  ഈ വിഭാ​ഗം മനുഷ്യരെ തുറന്നു കാണിച്ചുവോ, ഇവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടുവോ എന്ന കാര്യം സംശയം. സിനിമ എന്നത്, ഒരു വലിയ കച്ചവടമായി മാറിയ ഈ ലോകത്ത് ഇതൊക്കെ കാണാൻ കാണികളുണ്ടോ എന്നതാണ് ഇത്തരം വിഷയങ്ങൾ ബി​ഗ് സ്ക്രീനിൽ പോലും അവ​ഗണന നേരിടുന്നത്. തമാശയും, റൊമാൻസുമെല്ലാം ജീവിതത്തിൽ അപൂർവ്വമായി മാത്രം ആസ്വദിക്കുന്ന ഈ മനുഷ്യരുടെ സിനിമയിലും അതെല്ലാം കുറവായിരിക്കുമല്ലോ. സിനിമകൾ വിപണി കീഴടക്കണമെങ്കിൽ ഇതെല്ലാം കൂടിയേ തീരൂ എന്നുള്ളതും മറ്റൊരു സത്യം. 

ALSO READ: ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു..! തിലകന്റെ ആ പ്രവർത്തിയിൽ പിന്നെ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ വേഷം ലഭിച്ചില്ല

അതുകൊണ്ട് തന്നെ ഈ വിഷയം സിനിമയായി എടുക്കുക എന്നത് ഒരു വിപ്ലവം തന്നെയാണെന്ന് പറയുകയാണ് നടൻ ഉണ്ണി ലാലു. ഫ്രീഡം ഫൈറ്റ്, രേഖ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനാണ് ഉണ്ണി. അഞ്ച് സംവിധായകരുടെ സൃഷ്ടിയാണ് ഫ്രീഡം ഫൈറ്റ്. അതിൽ ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്ത സിനിമയാണ് പതൂമു. മനുഷ്യാവശിഷ്ടങ്ങൾ എടുക്കുന്ന ഒരു കൂട്ടം അടിമർത്തപ്പെട്ട മനുഷ്യരുടെ ജീവിതമാണ് പതൂ‍മുവിന്റെ കഥാപശ്ചാത്തലം. അത് വളരെ പച്ചയായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചതോടെ സിനിമ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. പതൂമുവിൽ പ്രധാന കഥാപത്രമായ ലക്ഷ്മണനെ അവതരിപ്പിച്ച ഉണ്ണിലാലു ഇപ്പോൾ തന്റെ സിനിമാനുഭവങ്ങളെക്കുറിച്ച് സീ മലയാളം ന്യൂസുമായി സംസാരിക്കുകയാണ്. 

ഫ്രീഡം ഫൈറ്റ്

ആദ്യമായി ഒരു മുഴുനീള ക്യാറക്ടർ ലഭിക്കുന്നത് ഫ്രീഡംഫൈറ്റിൽ ആണ്. സംവിധായകൻ ജിതിൻ വഴിയാണ് സിനിമയിൽ എത്തുന്നത്. അതിനു മുന്നേയെല്ലാം ജൂനിയർ ആർട്ടിസ്റ്റായും ചെറിയ റോളുകളിലും അഭിനയിക്കുന്നൊരാൾക്ക് നായക പ്രാധാന്യമുള്ള വേഷം കിട്ടുക എന്നത് തന്നെ വല്ലാത്തൊരു അനുഭവമാണ്. ഈ ചിത്രത്തിന് മുന്നേ വരെ മ്യൂസിക്ക് ആൽബങ്ങളിലൂടേയും ഷോട്ട് ഫിലിമിലൂടേയുമെല്ലാം ഞാൻ അധികവും ചെയ്തത് റൊമാന്റിക് കഥാപാത്രങ്ങൾ ആയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യാസ്ഥവും ബോൾഡുമായ കഥാപാത്രമായിരുന്നു ഫ്രീഡം ഫൈറ്റിൽ. അത് നല്ലൊരു അവസരവും ഭാഗ്യവുമായി ഞാൻ കാണുന്നു.

കയ്യടി നൽകേണ്ടത് സംവിധായകന്..

പതൂമു പോലുള്ള ചിത്രങ്ങൾ സമൂഹത്തിൽ എത്തുന്നത് ചുരുക്കമായിട്ടാണ്. അതിന് കയ്യടി നൽകേണ്ടത് ശരിക്കും ഇത്തരം സിനിമകൾ ചെയ്യുന്ന സംവിധായകർക്കാണ്. ഈ വിഷയങ്ങൾ തിരഞ്ഞെടുക്കുകയും അതിലെ റിയാലിറ്റി അതേ ആഴത്തിൽ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനും സാധിക്കുക എന്നുള്ളത് ഒരു കഴിവ് തന്നെയാണ്. സ്ഥിരം വിഷയങ്ങളിൽ നിന്നും മാറി ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുക എന്നുള്ളത് ഒരു വിപ്ലവം തന്നെയാണ്.

ALSO READ: എൽ എൽ ബി ഒഫീഷ്യൽ ടീസർ !ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന വേഷത്തിൽ

അവസാനം ആ റോൾ എനിക്ക് കിട്ടി

രേഖയിലേക്ക് എന്നെ കാസ്റ് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മറ്റു പല ആർട്ടിസ്റ്റുകളെയുമാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീട് എനിക് തന്നെ ആ റോൾ കിട്ടുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രത്തിൽ അഭിനയിക്കുക എന്നുള്ളത് തന്നെ ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു സ്വപ്നമാണ്.. അതാണ് രേഖയിലൂടെ എനിക്ക് യഥാർഥ്യമായത്. കൂടാതെ ആ കഥാപാത്രത്തെ പൂർണ്ണതയിൽ എതിക്കുന്നതിനായി അതിലെ നായികയായി അഭിനയിച്ച വിൻസി അലോഷ്യസിന്റേയും സംവിധായകൻ ജിതിൻ ഐസക് തോമസിന്റെയും നല്ല സപ്പോർട്ടും ഉണ്ടായിരുന്നു. ആ കഥാപാത്രം എന്നെ അത്രയും വിശ്വാസത്തോടെയാണ് സംവിധായകൻ ഏൽപ്പിച്ചിരുന്നത്. കാസർഗോഡ് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ആ നാടും അവിടുത്തെ ഭാഷയും എല്ലാം വളരെ ഇൻട്രെസ്റ്റി​ങ് ആണ്. 

പതൂമു പോലുള്ളവയ്ക്ക് സ്വീകാര്യത കുറവോ..?

പതൂമു പോലുള്ള ചിത്രങ്ങൾ ഒരു പ്രത്യേക ഓഡിയൻസിനാണ് കൂടുതലായി ഇഷ്ടപ്പെടുക. അങ്ങനെ നോക്കുമ്പോൾ അത് എത്തേണ്ടവരിൽ എത്തി എന്നു തന്നെയാണ് വിശ്വാസം. പിന്നെ പ്രൊമോഷനും കാര്യങ്ങളും ഇത്തരം സിനിമകൾക് പൊതുവെ കുറവായിരിക്കും. മറ്റു സിനിമകൾക് കിട്ടുന്ന തരത്തിലുള്ള ഒരു പ്രേക്ഷക ശ്രദ്ധ കിട്ടുന്നത് കുറവായിരിക്കും എന്നിരുന്നാലും ചിത്രത്തിന് അർഹിച്ച അംഗീകാരം കിട്ടി... അതിൽ ഞാൻ സന്തോഷവാൻ ആണ്. പിന്നെ ഇത്തരം സിനിമകളോടുള്ള ആളുകളുടെ സമീപനത്തിലും ഒരുപാട് മാറ്റം വന്നതായി തോന്നുന്നു. സമൂഹത്തിൽ ഇപ്പോൾ കുറേ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് എന്റെ കാഴ്ച്ചപ്പാട്. 

സിനിമയേ സിനിമയായി കാണുക..

സിനിമയെ വെറും സിനിമയായി കാണുക എന്നുള്ളതാണ്. സിനിമകൾ സമൂഹത്തിൽ മോശമായോ നല്ലരീതിയിലോ സ്വാധീനം ഉണ്ടാക്കും എന്നു തോന്നുന്നില്ല. സിനിമ ഒരു കലാരൂപമാണ്. അത് അത്തരത്തിൽ തന്നെ കാണുന്നവരാണ് ഭൂരിഭാഗവും..

ആദ്യ സിനിമ

തരംഗം എന്ന മലയാള സിനിമയിലാണ് ആദ്യമായി എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട്. ഒരു സുഹൃത്ത് വഴിയാണ് അതിലേക് എത്തുന്നത്. അതിനു മുൻപ് ഷോർട്ട് ഫിലിമുകളും മ്യൂസിക് ആൽബങ്ങളും എല്ലാം ചെയ്തിരുന്നു.

പുതിയ സിനിമ മൊത്തത്തിൽ വെറൈറ്റിയാണ്...

ഇനി വരാനിരിക്കിരുന്ന സിനിമയിലെ കഥാപാത്രങ്ങൾ ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്.. അതെല്ലാം എന്റർടൈൻമെന്റ് ചിത്രങ്ങളാണ്. എനിക്കും അത്തരത്തിലുള്ള ഉള്ള സിനിമകളും കഥാപാത്രങ്ങളുമാണ് വ്യക്തിപരമായി ഇഷ്ടം. ഇനി ഇറങ്ങനിരിക്കുന്ന സിനിമകളും അത്തരത്തിൽ ഉള്ളവയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News