കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടും അവര്‍ അര്‍ഹിക്കുന്ന പരിഗണനയോടു കൂടി മാത്രം പെരുമാറുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാൾ.
ഇന്ന് വിജയ് തന്റെ നാല്പത്തിയാറാം പിറന്നാൾ ആഘോഷിക്കുമ്പോഴും ആരാധകർ ആഴ്ചകൾക്ക് മുൻപേ പിറന്നാളിന് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ട്വിറ്ററിലും മറ്റും HappyBirthdayVijay ഹാഷ് ടാഗുകൾ ട്രെൻഡിങ് ആയിരുന്നു. എന്നാൽ കൊറോണ മഹാമാരി കാരണവും, അതിർത്തിയിലെ ജവാന്മാരുടെ മരണത്തിലും തന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നാണ് വിജയുടെ(Vijay) നിർദ്ദേശം.
ഇനി വിജയ് കുറിച്ച് കുറച്ചുകാര്യങ്ങൾ അറിയാം. തമിഴ് ചലച്ചിത്രനിര്‍മ്മാതാവായ എസ് എ ചന്ദ്രശേഖറിന്റെയും ശോഭ ചന്ദ്രശേഖരിന്റെയും മകനായി 1976 ജൂണ്‍ 22ന് ചെന്നൈയില്‍ ജനിച്ചു. ചെന്നൈയിലെ ലൊയോള കോളേജിലായിരുന്നു പഠനം. ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
Also Read: നയൻതാരയ്ക്കും വിഘ്‌നേശ് ശിവനും കോവിഡ്? ഐസൊലേഷനിലെന്ന് തമിഴ് പത്രങ്ങൾ !!!
പിതാവ് എസ് എ ചന്ദ്രശേഖര്‍ നിര്‍മ്മിച്ച നാളൈയ തീര്‍പ്പൂ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് വിജയ്കാന്തിനൊപ്പൊം സിന്ദൂരപാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു.1994ല്‍ അജിത്തിനൊപ്പെം രാജാവിന്‍ പാര്‍വ്വയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. പിന്നീട് വണ്‍സ്‌മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദ, തുള്ളാതെ മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കാതുലുക്ക് മര്യാദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. അക്കാലത്ത് അധികവും പ്രണയചിത്രങ്ങളിലാണ് വിജയ് അഭിനയിച്ചത്.
2000ത്തില്‍ പുറത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. ആ വര്‍ഷംപ്രദര്‍ശനത്തിനെത്തിയ ഖുശി ഉള്‍പെടെ മൂന്ന ചിത്രങ്ങള്‍ ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു. 2001ല്‍ മലയാളചലച്ചിത്രസംവിധായകന്‍ സിദ്ധിഖിന്റെ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്‍എറ തമിഴ് റീമേക്കില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ചു.
Also Read: '19 വയസ്സുകാരി ഉഷ ഇഷ്ടപ്പെട്ട് കെട്ടിയത് 51 വയസുകാരനെ'.. ഉഷാ റാണിയുടെ സിനിമയും ജീവിതവും..
ആ വര്‍ഷം ഇറങ്ങിയ ബദ്രി, ഷാജഹാന്‍ എന്നീ ചിത്രങ്ങളും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ഷാജഹാന്‍ എന്ന ചിത്രത്തിലെ സരക്ക് വെച്ചിരിക്കു എന്ന ഗാനരംഗം തെന്നിന്ത്യ മുഴുവന്‍ ചലനം സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ഇറങ്ങിയ ചിത്രങ്ങള്‍ കാര്യമായ വിജയം നേടിയില്ല. പിന്നീട് 2003ല്‍ പുറത്തിറങ്ങിയ തിരുമലൈ മികച്ച വിജയം നേടി. പിന്നീട് ഇറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാ ചരിത്രം തന്നെ തിരുത്തി എഴുതിയ വിജയമാണ് നേടിയത്.
പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങളില്‍ അഭിനയി വിജയിയെ ആരാധകര്‍ ഇളയദളപതി എന്നു വിളിക്കാന്‍ തുടങ്ങി. തമിഴ് സിനിമാ ചരിത്രത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ എറ്റവും ജനപ്രീതിയുള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപെട്ടതാണ്. അഭിനയത്തിനുപുറമെ തമിഴ് ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സച്ചിന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനങ്ങള്‍ വിജയമായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. 2012ല്‍ തുപ്പാക്കി, 2013ല്‍ തലൈവ, 2014ല്‍ ജില്ല , കത്തി എന്നീ ചിത്രങ്ങളില്‍ പാടി. 1999 ഓഗസ്ത് 25ന് സംഗീതയെ വിവാഹം ചെയ്തു. രണ്ട് മക്കളുണ്ട്.