'19 വയസ്സുകാരി ഉഷ ഇഷ്ടപ്പെട്ട് കെട്ടിയത് 51 വയസുകാരനെ'.. ഉഷാ റാണിയുടെ സിനിമയും ജീവിതവും..

അവർ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് ചോദിച്ചു, ''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''

Last Updated : Jun 21, 2020, 01:25 PM IST
'19 വയസ്സുകാരി ഉഷ ഇഷ്ടപ്പെട്ട് കെട്ടിയത് 51 വയസുകാരനെ'.. ഉഷാ റാണിയുടെ സിനിമയും ജീവിതവും..

സിനിമാലോകത്തിന് വൻ നഷ്ടങ്ങളാണ് 2020 നൽകിയിരിക്കുന്നത്. നിരവധി കലാകാരൻമാർ ഈ വർഷം ഓർമയായി അതിൽ അവസാനമായി തെന്നിന്ത്യൻ താരം ഉഷാ റാണി. നിരവധി സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായിരുന്നു ഉഷാ റാണി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

1966 ലായിരുന്നു ചല ചിത്ര ലോകത്തേക്കുള്ള ചുവടുവെപ്പ്. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. ബാലതാരമായി മാത്രം 30 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

ആയിടെയാണ് ഡയറക്ടർ ശങ്കരൻ നായരെ ഉഷ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ബേബി ഉഷയായി സിനിമയിലേക്ക് കൊണ്ടുവന്നത്. ഉഷയ്ക്ക് അദ്ദേഹം ഒരു ഗോഡ്ഫാദറെപ്പോലെയായിരുന്നു. 

Also Read: ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു!!

അങ്കിള്‍ എന്നായിരുന്നു അവർ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ബ്രേക്കിനിടയില്‍ അവർ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് ചോദിച്ചു, ''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''. ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഉഷയ്ക്ക് അന്ന് 19 വയസ്സും അദ്ദേഹത്തിന് 51 വയസ്സുമായിരുന്നു പ്രായം. അദ്ദേഹം അവിവാഹിതനായിരുന്നു. 

അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ ഉഷ പറഞ്ഞു, ''ഐയാം സീരയസ്, ഐ റിയലി വാണ്ടു ടു മാരീയു എന്ന്. അങ്ങനെ അവർ വിവാഹിതരായി. 2005 ലാണ് ശങ്കരൻ നായരുടെ മരണം. 

"വളരെ സന്തോഷത്തോടെയുെം സ്‌നേഹത്തോടെയും മരണം വരെ ഞാൻ അദ്ദേഹത്തോടൊപ്പം ജീവിച്ചു. സ്‌നേഹത്തിന് പ്രായം വ്യത്യാസമൊന്നും ഒരു തടസ്സമല്ല. എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇന്നും ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു" ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ പറഞ്ഞു.

Also Read: 'അച്ഛൻ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനല്ല, കാരണം അദ്ദേഹത്തിന് കള്ളം ചെയ്യാനറിയില്ല' സുരേഷ് ഗോപിയെക്കുറിച്ച് മകൻ

വിവാഹ ശേഷം അവർ സിനിമ നിർത്തി. പിന്നീട് മകൻ ജനിച്ചു 8 വയസായത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക്. തിരിച്ചുവരവില്‍ അകം എന്ന ചിത്രത്തിലൂടെയായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഞ്ചര കല്യാണം, ഏകവല്യന്‍, അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍. 

ഭർത്താവ് ശങ്കരൻ നായരുടെ മരണത്തിന് ശേഷം ഉഷ അഭിനയം നിര്‍ത്തി. മകന്‍ വിഷ്ണു ശങ്കര്‍, മരുമകള്‍ കവിത അവര്‍ക്കൊപ്പം ഇപ്പോള്‍ ചെന്നൈയിലായിരുന്നു സ്ഥിരതാമസം. മകന്‍ ഐ.ടി രംഗത്താണ് ജോലി ചെയ്യുന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും.

Trending News