Actress Ahaana Krishna : 'ഹൃദയത്തിന്റെ ഒരു ഭാഗം തേടി ഈ സ്വർഗ്ഗത്തിൽ'; മാലിദ്വീപിൽ ബിക്കിനിയിൽ തിളങ്ങി അഹാന

Ahaana Krishnakumar Bikni Photos രണ്ട് വർഷത്തിന് ശേഷം വീണ്ടും മാലിദ്വീപിൽ വിനോദയാത്രയ്ക്കായി എത്തിയിരിക്കുകയാണ് അഹാന.

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 02:38 PM IST
  • മാലിദ്വീപിൽ നീല ബിക്കിനിയിൽ ചൂട് സമയത്ത് അഹാനയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
  • അഹാനയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.
  • അഹാനയോടൊപ്പം തന്നെ തന്റെ 3 സഹോദരിമാരും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുന്നവരാണ്.
Actress Ahaana Krishna : 'ഹൃദയത്തിന്റെ ഒരു ഭാഗം തേടി ഈ സ്വർഗ്ഗത്തിൽ'; മാലിദ്വീപിൽ ബിക്കിനിയിൽ തിളങ്ങി അഹാന

മലയാളികളുടെ പ്രിയപ്പെട്ട നായികയായ അഹാന കൃഷ്‌ണ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തപ്പോൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. മാലിദ്വീപിൽ നീല ബിക്കിനിയിൽ ചൂട് സമയത്ത് അഹാനയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. 

അഹാനയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. അഹാനയോടൊപ്പം തന്നെ തന്റെ 3 സഹോദരിമാരും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുന്നവരാണ്. 

ALSO READ : Bigg Boss Malayalam Season 4 : ബിഗ് ബോസ് ഒരു പ്രഷർ കുക്കറാണ്; പുറത്താക്കൽ അപ്രതീക്ഷിതം; വിനയ് മാധവിന്റെ ആദ്യ പ്രതികരണം

"രണ്ടുവർഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാ​ഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്" എന്ന് കുറിച്ചാണ്  ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

തന്റെ യാത്ര വീഡിയോകൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് ആരാധകർ കാണാറുണ്ട്. മലയാളത്തിൽ തിരക്കുള്ള നടിയാണ് അഹാന. പ്രശസ്ത സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന നിരവധി ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. 

ALSO READ : Nayanthara-Vignesh Sivan : 'എന്റെ താരത്തിനൊപ്പം തായിലാൻഡിൽ'; ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച നയന്താരയും വിഘ്നേശ് ശിവനും

'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തി റോളിൽ അഭിനയിച്ചു. 'ലൂക്ക' എന്ന ചിത്രത്തിൽ ടോവിനോയുടെ നായികയായും അഭിനയിച്ചു. ലൂക്കയിൽ നിഹാരിക എന്ന കഥാപാത്രമായാണ് അഹാന എത്തിയത്. മമ്മൂട്ടി ചിത്രമായ 'പതിനെട്ടാം പടി'യിലും അഹാന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിടികിട്ടാപ്പുള്ളി എന്ന സിനിമയിലാണ് അവസാനമായി അഹാന അഭിനയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News