മീനയെ കാണാൻ കൂട്ടുകാരികൾ എത്തി; കരുത്തോടെ ജീവിച്ച് കാണിച്ച് വരൂ; ചിത്രങ്ങൾ വൈറൽ

തങ്ങളുടെ കൂട്ടുകാരിയെ കാണാനും വിഷമം മാറ്റാനും ഇതാ ഓടിയെത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 03:42 PM IST
  • ഭർത്താവ് വിദ്യാസാഗർ ശ്വാസകോശത്തിൽ ഗുരുതരമായ രോഗബാധയെ തുടർന്നായിരുന്നു മരണപ്പെട്ടത്
  • നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്
  • മീന തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്
മീനയെ കാണാൻ കൂട്ടുകാരികൾ എത്തി; കരുത്തോടെ ജീവിച്ച് കാണിച്ച് വരൂ; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരമായ മീനയ്ക്ക് കുറച്ച് നാളുകൾക്ക് മുൻപ് ജീവിതത്തിൽ സംഭവിച്ചത് വിഷമഘട്ടം നിറഞ്ഞ സമയമായിരുന്നു. ജൂണ് 28 ന് തന്റെ പ്രിയ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. സോഫ്റ്റ് വെയർ എൻജിനിയർ കൂടിയായ വിദ്യാസാഗർ ശ്വാസകോശത്തിൽ ഗുരുതരമായ രോഗബാധയെ തുടർന്നായിരുന്നു മരണപ്പെട്ടത്.

തങ്ങളുടെ കൂട്ടുകാരിയെ കാണാനും വിഷമം മാറ്റാനും ഇതാ ഓടിയെത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്. ഇവരുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മീന തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

Meena13Meena13

ALSO READ : Ullozhukku Movie : വരാനിരിക്കുന്നത് അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയോ?; പാർവതി തിരുവോത്ത് - ഉർവ്വശി ചിത്രം ഉള്ളൊഴുക്കിന്റെ ഷൂട്ടിങ് പൂർത്തിയായി

ഭർത്താവിന്റെ മരണശേഷം മീന ആകെ സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. എന്നാൽ തന്റെ സന്തോഷത്തിന് വേണ്ടി കൂട്ടുകാരികൾ ഒരുമിച്ച് വന്നപ്പോൾ മീനയ്ക്ക് ആ സന്തോഷം പറയാണ്ടിരിക്കാൻ വയ്യാതെയായി. ചിത്രങ്ങളിൽ ഒരു ചെറു പുഞ്ചിരിയോടെ മീനയെ കാണാം.

കൂട്ടുകരികളൊക്കെയായി ഒരുമിച്ച് ചിരിച്ച മുഖത്തോടെ എടുത്ത ചിത്രങ്ങൾ ആരാധകരെയും സന്തോഷത്തിലാക്കി. ആശ്വാസ വാക്കുകൾ നിറഞ്ഞ കമന്റുകളാണ് മീനയ്ക്ക് വരുന്നത്. 'ഇനി സനത്തോഷമായി ഇരിക്കൂ', ' എല്ലാവരും കൂടെ ഉണ്ട്' തുടങ്ങിയ ആശ്വാസ വാക്കുകൾ കമന്റ് ബോക്സുകളിൽ നിറയുകയാണ്.പിങ്ക് ചുരിദാറിൽ മുടി കെട്ടിയായിരുന്നു മീന ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കുടുംബസമേതം കൂട്ടുകാരികൾക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷിച്ച് ആശ്വസിപ്പിച്ചാണ് ഒടുവിൽ കൂട്ടുകാരികൾ തിരിച്ചുമടങ്ങിയത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News