മലയാളികളുടെ പ്രിയ താരമായ മേഘ്ന രാജിന് നേരിടേണ്ടി വരുന്നത് മറ്റൊരു താങ്ങാനാവാത്ത മരണവാർത്തയാണ്. തന്റെ പ്രിയ ഭർത്താവായ ചിരഞ്ജീവി സർജയുടെ മരണത്തിന് പിന്നാലെ സ്വന്തം അമ്മയുടെ മരണവാർത്തയും താങ്ങാനാവാതെ പൊട്ടിക്കരയുകയാണ് മേഘ്ന. ചിരഞ്ജീവി സർജയുടെ മുത്തശ്ശിയുടെ മരണവർത്തയാണ് മേഘ്നയെ ആകെ തളർത്തിയിരിക്കുന്നത്. സ്വന്തം അമ്മയെ പോലെയായിരുന്നു ലക്ഷ്‌മി ദേവിയെന്ന് മേഘ്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ലക്ഷ്‌മി ദേവി അമ്മയുടെ മരണം മേഘ്നയെ വീണ്ടും തളർത്തിയിരിക്കുകയാണ്. ഭർത്താവിന്റെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുന്ന മേഘ്നയെ തളർത്തിക്കൊണ്ടാണ് മറ്റൊരു മരണം കൂടി മേഘ്‌നയുടെ കണ്മുന്നിൽ സംഭവിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ മേഘ്ന തന്നെയാണ് ഈ വാർത്ത അറിയിച്ചത്. ലക്ഷ്‌മി ദേവി അമ്മയുടെ മടിയിൽ തന്റെ മകൻ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മേഘ്ന തന്റെ ദുഃഖവാർത്ത ജനങ്ങളെ അറിയിച്ചത്.
മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെയാണ്
"എന്റെ ജീവിതത്തിലെ ഉരുക്ക് വനിത. അമ്മയും ഞാനും തമ്മിലെ ബന്ധം അത്രമാത്രം ആഴമേറിയതാണ്. ഞാനും അമ്മയും തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ ചീരുവിന്റെ കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി അവന്റെ നല്ലതിന് വേണ്ടിയാണ് നിന്നിട്ടുള്ളത്. പല കാര്യത്തിലും ഞങ്ങൾ പരസ്പരം നല്ല റെറ്റീഹിയിൽ അടി ഉണ്ടായിട്ടുണ്ട് എന്നാൽ അമ്മ എന്നെ വിശ്വസിച്ച് എനിക്ക് മാത്രം മനസിലാകുന്ന സ്നേഹം എനിക്ക് ഒരുപാട് തന്നു. എന്നെ രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കുന്നതും നമ്മൾ ഒരുമിച്ച് കാപ്പി കുടിക്കുന്നതും നമ്മൾ ഒരുമിച്ച് പരദൂഷണം പറയുന്നതുമൊക്കെ ഞാൻ ഒത്തിരി മിസ് ചെയ്യും. ലവ് യു അമ്മ."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...