ബിഗ് ബോസിലെ മലയാളത്തിൽ ആദ്യ ഫീമെയിൽ വിന്നർ എന്ന പട്ടം നേടിക്കൊണ്ടാണ് ദിൽഷ ബിഗ് ബോസ് ടൈറ്റിൽ നേടിയത്. എന്നാൽ ദിൽഷ വിചാരിച്ചതുപോലെയൊരു സപ്പോർട്ട് ജനങ്ങളുടെ ഭാഗത്ത് നിന്ന് കിട്ടിയിരുന്നില്ല. വിന്നറാകാൻ യാതൊരുവിധ യോഗ്യതയും ഇല്ലാത്ത മത്സരാർത്ഥിയായിരുന്നു ദിൽഷ എന്നും റോബിന് വേണ്ടി മാത്രമാണ് ദിൽഷയെ വിജയിപ്പിച്ചതെന്നും ഭൂരിഭാഗം ബിഗ് ബോസ് പ്രേക്ഷകരും പറയുന്നു.
ദിൽഷയും റോബിനും പ്രണയത്തിലാകും എന്ന പ്രതീക്ഷയും പ്രേക്ഷകർ നൽക്കുമ്പോഴാണ് സൂരജിനെക്കുറിച്ച് ചർച്ചകൾ വരുന്നത്. ദിൽഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സൂരജ്. സൂരജുമായി ദിൽഷയ്ക്ക് എന്ത് ബന്ധമാണെന്നും സൂരജ് കാമുകനായതുകൊണ്ടാണോ ദിൽഷ റോബിനെ തേച്ചതെന്നും പ്രേക്ഷകർ കരുതിയിരുന്നു. പല ചോദ്യങ്ങൾക്കും മറുപടിയായി ഇതാ സൂരജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സൂരജ് നടത്തിയിരിക്കുന്നത്. നെതർലാൻഡ്സിൽ ജോലി വരെ ഉപേക്ഷിച്ചെന്നും ദിൽഷയ്ക്ക് വേണ്ടി ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയെന്നുമെല്ലാം അക്കമിട്ടുകൊണ്ട് പുറത്തു പറയുകയാണ് സൂരജ്. ഇത്ര മാത്രം ദിൽഷയ്ക്ക് വേണ്ടി എന്തിനാണ് സൂരജ് ചെയ്യുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
സൂരജിന്റെ വാക്കുകൾ ഇങ്ങനെ..
ജോലിയുടെ ഭാഗമായി ഞാന്‍ നെതര്‍ലന്റ്‌സില്‍ ആണ്. ഞാന്‍ അങ്ങോട്ടേയ്ക്ക് പോകുന്നതിന് തൊട്ട് പിന്നാലെയാണ് ദില്‍ഷയും ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ ശരിക്കും ഞാനവിടെപ്പോയി ഒരു മാസം മാത്രമാണ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തത്. പിന്നെ ദില്‍ഷയ്ക്ക് വേണ്ടി മാത്രമാണ് പണിയെടുത്തത്. കാരണം എങ്ങനെയെങ്കിലും ദില്‍ഷ ഫൈനല്‍ ഫൈവില്‍ എത്തുക എന്നതായിരുന്നു നമ്മുടെ എല്ലാവരുടേയും ആഗ്രഹവും ഉദ്ധേശവും. പക്ഷേ ദില്‍ഷ ഇവിടെ നിന്ന് പോകുന്നത് പോലും വളരെ ബുദ്ധിമുട്ടിയായിരുന്നെന്നും സൂരജ് പറയുന്നു. അന്യ രാജ്യങ്ങളിൽ വരെ പോയി ദിൽഷയ്ക്ക് വേണ്ടി പിആർ വർക്ക് ചെയ്ത സൂരജിന് ഇനിയും പറയാനുണ്ടായിരുന്നു.
ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് മറ്റുള്ളവരെല്ലാം വളരെ പ്ലാനിംഗോടെ വന്ന ആള്‍ക്കാരാണ്. ദില്‍ഷയ്ക്ക് മാത്രം ഫാന്‍സും ഇല്ല ആര്‍മിയും ഇല്ല, അങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്നു. പിന്നെ തുടക്കത്തിലാണെങ്കില്‍ ദില്‍ഷ അത്ര ആക്ടീവായിരുന്നില്ല. അങ്ങനെ വന്നപ്പോള്‍ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ആദ്യം ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. അതിലേയ്ക്ക് നമ്മുടെ സുഹൃത്തുക്കള്‍ വഴിതന്നെ ആളുകള്‍ എത്തി. അങ്ങനെ ആദ്യത്തെ ഗ്രൂപ്പ് ഫുള്ളായി. അങ്ങനെ അടുത്തടുത്ത ഗ്രൂപ്പുകളൊക്കെ തുടങ്ങി. അങ്ങനെയാണ് ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയത്. പിന്നെ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടതചിനനുസരിച്ച് ആളുകള്‍ തന്നെത്താനെ വന്ന് തുടങ്ങി.
ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അതല്ലാതെ ഫേക്ക് അക്കൗണ്ടോ ഒന്നും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടിവന്നു. ഫേസ്ബുക്കിലൊക്കെ വലിയ അടിയാണ് ഫാന്‍സ് തമ്മില്‍ നടത്തുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ഉറപ്പായി ദില്‍ഷ ഫൈനലിസ്റ്റായി ഉറപ്പായും ഉണ്ടാകുമെന്ന് സൂരജ് പറഞ്ഞു. ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിക്കുകയും ഫേക്ക് അക്കൗണ്ടും ഉണ്ടാക്കി വിജയിപ്പിക്കുകയും ചെയ്‌ത് സൂരജ് കൂടെ നിന്നെങ്കിലും ദിൽഷ പതിവുപോലെ ബ്രദർ എന്ന ലേബലിൽ തന്നെയാണ് സൂരജിനെയും നിർത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...