Actress Navya Nair: നവ്യാ നായർ ആശുപത്രിയിൽ; സന്ദർശിച്ച് നടി നിത്യാ ദാസ്

Navya Nair Hospitalized: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ജാനകി ജാനെയുടെ പ്രമോഷന് സുൽത്താൻ ബത്തേരിയിൽ എത്താൻ സാധിക്കില്ലെന്ന് നവ്യ അറിയിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 29, 2023, 10:36 AM IST
  • നടി നിത്യാ ദാസ് ആശുപത്രിയിൽ എത്തി നവ്യയെ സന്ദർശിച്ചു.
  • നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പങ്കുവെച്ചിട്ടുണ്ട്.
  • നവ്യയും ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
Actress Navya Nair: നവ്യാ നായർ ആശുപത്രിയിൽ; സന്ദർശിച്ച് നടി നിത്യാ ദാസ്

കൊച്ചി: നടി നവ്യ നായർ ആശുപത്രിയിൽ. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി നിത്യാ ദാസ് ആശുപത്രിയിൽ നവ്യയെ സന്ദർശിച്ചു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പങ്കുവെച്ചിട്ടുണ്ട്. നവ്യയും ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ നവ്യയുടെ അസുഖം എന്താണെന്നുള്ളതിനെ കുറിച്ച് വ്യക്തതയില്ല. 

നവ്യാ നായർ കേന്ദ്ര കഥാപാത്രമായ ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടുത്തിടെയായി ചിത്രത്തിലെ താരങ്ങൾ പ്രമോഷന്റെ ഭാ​ഗമായി വിവിധ ജില്ലകളിലെ തിയേറ്ററുകൾ സന്ദർശിച്ചിരുന്നു. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ‘ജാനകി ജാനേ’യുടെ പ്രൊമോഷനായി സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് നവ്യ നേരത്തെ അറിയിച്ചിരുന്നു.

Also Read: Actress Mamtha Mohandas: സിനിമയിലെ പ്രശ്നക്കാർ ലഹരി ഉപയോഗിക്കുന്നവർ മാത്രമാണോ?... മംമ്ത പറയുന്നു

നവ്യ നായർ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന ഒരുക്കിയ ചിത്രമാണ് ജാനകി ജാനെ. തികച്ചും ഫാമിലി എന്റർചെയ്നറാണ് ചിത്രം. മെയ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിച്ചത്.

ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ.  സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്റണി, ഷറഫുദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News