ദ്വിഭാഷാ ചിത്രം; ഡ്രാമ ത്രില്ലർ അദൃശ്യം / യുകിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

വൻ ബഡ്ജറ്റിലും വമ്പൻ താരനിരയോട് കൂടിയുമാണ് ഒരുങ്ങുന്ന ഒരു ഡ്രാമ ത്രില്ലറാണ് അദൃശ്യം/യുകി. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 03:26 PM IST
  • കൊച്ചി ലുലുമാളിലാണ് ഓഡിയോ ലോഞ്ച് നടന്നത്.
  • ചടങ്ങിൽ സിനിമയിലെ താരങ്ങളായ കതിർ, നരേൻ, നാട്ടി, പവിത്ര ലക്ഷ്മി, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു.
  • ഫോറൻസിക്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്.
ദ്വിഭാഷാ ചിത്രം; ഡ്രാമ ത്രില്ലർ അദൃശ്യം / യുകിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

ജോജു ജോർജ്, നരെയ്ൻ, ഷറഫുദ്ദീൻ, കതിർ, നാട്ടി എന്നീ വൻ താരനിര അണിനിരക്കുന്ന ദ്വിഭാഷാ ചിത്രമാണ് അദൃശ്യം/യുകി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സാക് ഹരിസ്സാണ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജൂവിസ് പ്രൊഡക്ഷൻസ്, യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. സിജു മാത്യു, നെവിസ് സേവിയർ രാജാദാസ് കുര്യാസ്, ലവൻ കുശൻ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. 

വൻ ബഡ്ജറ്റിലും വമ്പൻ താരനിരയോട് കൂടിയുമാണ് ഒരുങ്ങുന്ന ഒരു ഡ്രാമ ത്രില്ലറാണ് അദൃശ്യം/യുകി. കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ സുപരിചിതയായ പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്നു. അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ, ടീസറുമെല്ലാം ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

Also Read: Viral Video : സൗണ്ട് കേട്ടിട്ട് ഒറിജിനൽ പൃഥ്വിരാജ് വരെ മാറി നിൽക്കും!; ജനഗണമനയുടെ റിവ്യൂ സീ മലയാളം ന്യൂസിനോട് പറഞ്ഞയാളെ തേടി സോഷ്യൽ മീഡിയ

കൊച്ചി ലുലുമാളിലാണ് ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ സിനിമയിലെ താരങ്ങളായ കതിർ, നരേൻ, നാട്ടി, പവിത്ര ലക്ഷ്മി, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ഫോറൻസിക്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്. മലയാളം പതിപ്പിൽ ജോജു ജോർജ്, നരെയ്ൻ, ഷറഫുദീൻ എന്നിവർ പ്രധാനം വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.

തെന്നിന്ത്യയിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം, തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നു എന്നത് പ്രത്യേകതയാണ്. പ്രമുഖ  താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

പാക്ക്യരാജ് രാമലിംഗമാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News