Muhammad Musthafa Movie: കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന് ആരംഭിക്കുന്നു

New Movie Updates: കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്ററിൽ ട്രെയ്‌നിങ്ങിന്  എത്തിച്ചുമായിരുന്നു ഓരോ റോളിലേക്കും താരനിർണയം പൂർത്തിയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 06:30 PM IST
  • കേരളത്തിലെ പ്രമുഖ നിർമ്മാണകമ്പനിയും വിതരണ കമ്പനിയുമായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
Muhammad Musthafa Movie: കപ്പേളക്ക് ശേഷം  മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന്  ആരംഭിക്കുന്നു

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024  ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, മാലാ പാർവതി, കനി കുസ്രുതി, ഹൃദു ഹാറൂൺ, കണ്ണൻ നായർ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങൾ ആണ് അവതരിപ്പിക്കുന്നത്.  കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്ററിൽ ട്രെയ്‌നിങ്ങിന്  എത്തിച്ചുമായിരുന്നു ഓരോ റോളിലേക്കും താരനിർണയം പൂർത്തിയാക്കിയത്. മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവാക്കൾക്ക് അവസരം നൽകുക കൂടിയാണ് സംവിധായകൻ മുസ്തഫ ഈ ചിത്രത്തിൽ. 

ALSO READ: പുതുവർഷത്തിൽ ഞെട്ടിച്ചുകൊണ്ട് ഭ്രമയുഗത്തിന്റെ പോസ്റ്റർ; 2024 മമ്മൂട്ടിയുടേതെന്ന് സോഷ്യൽ മീഡിയ

കേരളത്തിലെ പ്രമുഖ നിർമ്മാണകമ്പനിയും വിതരണ കമ്പനിയുമായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം മിഥുൻ മുകുന്ദൻ,  കലാസംവിധാനം ശ്രീനു കല്ലേലിൽ , മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ആക്ഷൻ പി.സി. സ്റ്റൻഡ്‌സ്, എക്സികുട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്.  തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News