Viral Video: ആകാശ്- ശ്ലോക വിവാഹ ചടങ്ങുകള്‍!!

നീതാ അംബാനിയുടെ സാന്നിധ്യ൦ എല്ലാ വീഡിയോകളിലും വ്യക്തമാണ്. 

Last Updated : Mar 11, 2019, 06:29 PM IST
Viral Video: ആകാശ്- ശ്ലോക വിവാഹ ചടങ്ങുകള്‍!!

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ ചടങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുമായുള്ള ആകാശിന്‍റെ വിവാഹ൦ അത്യാഡ൦ബര പൂര്‍വമാണ് നടന്നത്. 

വിവാഹത്തിന്‍റെ ചില ചടങ്ങുകള്‍ ഉള്‍പ്പെടുത്തിയ വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. 

ശ്ലോകയുടെ നെറുകയില്‍ ആകാശ് സിന്ദൂരം ചാര്‍ത്തുന്നതും ശേഷം മംഗല്യ സൂത്രം അണിയിക്കുന്നതുമാണ് ഒരു വീഡിയോയിലുള്ളത്.

മറ്റൊരു വീഡിയോയില്‍ ഇരുവരും മണ്ഡപത്തിന് വലം വയ്ക്കുന്നതും ചേര്‍ന്ന് നിന്ന് വിവാഹ വാഗ്ദാനങ്ങള്‍ നല്‍കുന്നതുമാണ്. ഇംഗ്ലീഷില്‍ 7 വാഗ്ദാനങ്ങളാണ് ഇരുവരും കൈമാറുന്നത്. നീതാ അംബാനിയുടെ സാന്നിധ്യ൦ എല്ലാ വീഡിയോകളിലും വ്യക്തമാണ്. 

 

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ജിയോ വേള്‍ഡ് സെന്‍ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. 

മുന്‍ ബ്രിട്ടിഷ് പ്രധാന മന്ത്രി ടോണി ബ്ലേയര്‍, ഭാര്യ ഷെറി ബ്ലേയര്‍, മുന്‍ യൂ.എന്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍, ഭാര്യ യോ സൂണ്‍ ടെയ്ക് എന്നിവര്‍ പങ്കെടുത്തിരുന്നു.  

ഇവരെ കൂടാതെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍ എന്നിവരും താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രജനികാന്ത്, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് തുടങ്ങിയവരും പങ്കെടുത്തു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം നടന്നത്.

രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത. 

ആകാശും ശ്ലോകയും സഹപാഠികളും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. ധീരുഭായി അംബാനി ഇന്‍റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം.

ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്ലോക കുടുംബ ബിസിനസില്‍ ചേര്‍ന്നത്

മാര്‍ച്ച്‌ 25ന് ഗോവയില്‍ വച്ച് ഇരുവരും മോതിരം മാറിയിരുന്നു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.

Trending News