ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ 'OMG 2' വൻ വിജയമാണ്. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് സിനിമാ ടീമിലെ ഓരോ അംഗങ്ങളും. 'OMG 2' റിലീസ് ചെയ്ത് ഏഴാം ദിവസവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2 ന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അക്ഷയ്ക്കൊപ്പം പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ നിർമ്മാതാക്കളും അണിയറപ്രവർത്തകരും നിരാശയിലാണ്. ചിത്രത്തിനായി അക്ഷയ് കുമാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ഒഎംജി 2 വിന്റെ നിർമ്മാതാക്കൾ അടുത്തിടെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ALSO READ: ജയിലർ സിനിമ കണ്ട് രജനി പറഞ്ഞത്..? നെൽസൺ പങ്കുവെച്ച രസകരമായ കാര്യങ്ങൾ..!
എന്നാൽ 35 കോടിയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിനായി വാങ്ങിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വാർത്തകളോട് നിർമ്മാതാവ് ഇപ്പോൾ വീണ്ടു പ്രതികരിച്ചിരിക്കുകയാണ്. അക്ഷയ് കുമാർ ഈ ചിത്രത്തിന് ഒരു രൂപ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ലെന്ന് നിർമ്മാതാവ് പറഞ്ഞു. തിരക്കഥയെക്കുറിച്ച് തുറന്ന് പറഞ്ഞ അദ്ദേഹം ഈ സിനിമ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാൻ അക്ഷയുടെ അടുത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ഈ സ്ക്രിപ്റ്റ് മൂലയിൽ കിടക്കുമായിരുന്നു എന്നും അവർ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...