'ആലിയാ, നിങ്ങളൊരു നടിയാണെന്ന് അറിയില്ലായിരുന്നു'

ആലിയ നെഞ്ചിൽ തൊട്ട് സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നു ജിഫ്.

Last Updated : Aug 30, 2019, 06:24 PM IST
'ആലിയാ, നിങ്ങളൊരു നടിയാണെന്ന് അറിയില്ലായിരുന്നു'

ബോളിവുഡില്‍ ജനപ്രീതിയാര്‍ജ്ജിക്കുകയും നിറയെ യുവതാരങ്ങളില്‍ ഒരാളാണ് ആലിയാ ഭട്ട്. അതുകൊണ്ട് തന്നെ ആലിയയെ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നു പറഞ്ഞാല്‍ അത് വലിയ ഞെട്ടലുണ്ടാക്കും. 

അപ്പോള്‍ പിന്നെ ലോക പ്രശസ്തി ആര്‍ജ്ജിച്ച ഒരു താരത്തിന് ആലിയയെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നാലോ? മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹെർഷൽ ഗിബ്സിനാണ് ആലിയ ആരാണെന്ന് തിരിച്ചറിയാനാകാതെ വന്നത്.

എന്നാല്‍, ഗിബ്സിന് ആലിയയെ പരിചയപ്പെടുത്തി കൊടുക്കാന്‍ ആരാധകര്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രസകരമായ സംഭാഷണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ഗിബ്സിന്‍റെ ഒരു ട്വീറ്റ് ട്വിറ്റര്‍ ലൈക് ചെയ്ത സന്തോഷത്തില്‍ ആലിയയുടെ ഒരു ജിഫ് ഗിബ്സ് പങ്കുവയ്ക്കുകയായിരുന്നു. 'ഒരു ട്വീറ്റ് ട്വിറ്റര്‍ ലൈക് ചെയ്യുമ്പോഴുണ്ടാകുന്ന വികാരം' എന്ന അടിക്കുറിപ്പോടെയാണ് ഗിബ്സ് ജിഫ് പങ്കു വച്ചത്. 

ആലിയ നെഞ്ചിൽ തൊട്ട് സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നു ജിഫ്.

ഇന്ത്യയ്ക്ക് പുറത്തും ആലിയയ്ക്ക് ആരാധകരുണ്ടെന്ന സന്തോഷത്തില്‍ ആരാധകരില്‍ ഒരാള്‍ 'നിങ്ങള്‍ക്ക് ആലിയയെ അറിയുമോ'? എന്ന് ഗിബ്സിനോട് ചോദിക്കുകയായിരുന്നു. 

എന്നാല്‍, ഈ സ്ത്രീ ആരാണെന്ന് തനിക്കൊരു ധാരണയുമില്ല എന്നായിരുന്നു ഗിബ്സിന്‍റെ മറുപടി. ഉടനെ തന്നെ ആലിയ ആരെന്നു വിശദീകരിച്ച് ട്വീറ്റിന് താഴെ കമന്‍റുകള്‍ നിറയാന്‍ തുടങ്ങി. 

ഇതേ തുടര്‍ന്ന്, 'നിങ്ങളൊരു നടിയാണെന്ന് എനിക്കറിയില്ലായിരുന്നു ആലിയ. എന്താണെങ്കിലും ജിഫ് നന്നായിരുന്നു'- ഗിബ്സ് വീണ്ടും ട്വീറ്റ് ചെയ്തു. 

എന്നാല്‍, ഇതിന് ആലിയ നല്‍കിയ മറുപടിയായിരുന്നു  ഏറെ ശ്രദ്ധിക്കപ്പെട്ടത്. മറ്റൊരു ജിഫായിരുന്നു ആലിയയുടെ മറുപടി. 

ഒരു അമ്പയറിനെ പോലെ 'ഫോര്‍' സിഗ്നല്‍ കാണിക്കുന്ന ആലിയയായിരുന്നു ആ ജിഫില്‍. ഇതോടെ ആ സംഭാഷണം അവസാനിച്ചെന്നാണോ?

ഒരിക്കലുമല്ല.. ആലിയയുടെ ഈ മറുപടി ശ്രദ്ധയില്‍പ്പെട്ട ഗിബ്സ് വീണ്ടും മറുപടി ട്വീറ്റ് പങ്കുവച്ചു. 'ഞാൻ സിക്സുകളാണ് കൈകാര്യം ചെയ്യുന്നത് മാഡം. ഫോറുകളല്ല' -ഗിബ്സ് ട്വീറ്റ് ചെയ്തു.

എന്തായാലും രണ്ട് താരങ്ങളുടെ ട്വിറ്റർ സംഭാഷണം ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

Trending News