ആലിയ ഭട്ട്- റണ്‍ബീര്‍ കപൂര്‍ വിവാഹ൦ ഉടന്‍‍; ക്ഷണക്കത്ത് പുറത്ത്?

ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന ഋഷി കപൂര്‍ വിവാഹത്തിനായി ഇന്ത്യയിലെത്തും. 

Last Updated : Apr 1, 2019, 11:58 AM IST
ആലിയ ഭട്ട്- റണ്‍ബീര്‍ കപൂര്‍ വിവാഹ൦ ഉടന്‍‍; ക്ഷണക്കത്ത് പുറത്ത്?

ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയില്‍ പരസ്യമാണ്. 

ഇരുവരുടെയും ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവരുടെയും വിവാഹം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ 2019 മെയ്‌ 11ന് നടക്കു൦. 

ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. മുംബൈയിലെ റിസപ്ഷന് ശേഷം ദമ്പതികള്‍ ഗ്രീസിലെ മൈകൊനോസില്‍ ഹണിമൂണിനായി പോകും. 

ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന ഋഷി കപൂര്‍ വിവാഹത്തിനായി ഇന്ത്യയിലെത്തും. 

ആഭരണ ഡിസൈനറായ റണ്‍ബീറിന്‍റെ സഹോദരി റിഥിമ കപൂറാണ്  വിവാഹ മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ആലിയ ഭട്ട്- റണ്‍ബീര്‍ കപൂര്‍ ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുള്ള വാര്‍ത്തയാണിത്‌. 

എന്നാല്‍, ആലിയയുടെ ഇന്‍സ്റ്റഗ്രാ൦ അണ്‍ഫോളോ ചെയ്യുന്നതിനും റൂമില്‍ നിന്ന് റണ്‍ബീറിന്‍റെ ചിത്രങ്ങള്‍ എടുത്ത് മാറ്റുന്നതിനും മുന്‍പ് ഇന്നത്തെ തീയതിയൊന്ന് ശ്രദ്ധിച്ചോളൂ...

അതെ, ഇന്ന് ഏപ്രില്‍ 1, വിഡ്ഢി ദിനം. വിഡ്ഢി ദിനത്തില്‍ നിങ്ങളിലെ വിഡ്ഢിയെ പുറത്ത് കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. 

ഈ വാര്‍ത്ത സത്യമല്ല, എന്നാല്‍, എത്രയും വേഗം ആലിയയെയും റണ്‍ബീറിനെയും വിവാഹിതരായി കാണാന്‍ നമുക്ക് സാധിക്കട്ടെ..

(Disclaimer: This is just a piece of fiction created solely for fun and the wedding card is as fictitious as the story is. We don't intend to offend anyone through our post) 

Trending News