പിറന്നാൾ ദിനം സെർബിയയിൽ കൊണ്ടാടി അല്ലു അർജുൻ

എല്ലാ നഗരങ്ങളിലെയും വിവിധ ഫാൻ ക്ലബ്ബുകളും ഐക്കൺ സ്റ്റാറിന്റെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 06:18 PM IST
  • നഗരങ്ങളിലെയും വിവിധ ഫാൻ ക്ലബ്ബുകളും ഐക്കൺ സ്റ്റാറിന്റെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു
  • ജന്മദിനത്തിന് 100 ദിവസം മുൻപേ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു
  • അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സംഭാവനകൾ നൽകി
പിറന്നാൾ ദിനം സെർബിയയിൽ കൊണ്ടാടി അല്ലു അർജുൻ

ഐക്കൺ സ്റ്റാർ അല്ലു അർജുൻ പിറന്നാൾ ഇത്തവണ സെർബിയയിലാണ് ആഘോഷിച്ചത്. തന്റെ ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പം സെർബിയയിലെ ബെൽഗ്രേഡിലായിരുന്നു ആഘോഷങ്ങൾ. പാർട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

നഗരങ്ങളിലെ വിവിധ ഫാൻ ക്ലബ്ബുകളും താരത്തിൻറെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. 100 ദിവസം മുൻപേയാണ് അല്ലുവിൻറെ പിറന്നാൾ ആഘോഷങ്ങൾ ആരാധകർ ആരംഭിച്ചത്.  ഭക്ഷണം വിതരണം ചെയ്യുകയും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സംഭാവനകൾ നൽകുകയും ചെയ്തു ഫാൻസ് അസ്സോസിയേഷനുകൾ ചെയ്തു.

allu1

ഇതിനൊപ്പെ ആരാധകർ അല്ലു അർജുന്റെ താല്പര്യങ്ങൾ അറിഞ്ഞു മരതൈകൾ നട്ടുപിടിപ്പികയും ചെയ്തു. അല്ലു അർജുന്റെ പേരിൽ സാമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ആരാധകർ എപ്പോഴും മുന്നിൽ നിൽക്കാറുണ്ട്. ഇൻഡസ്ട്രിയിലുടനീളമുള്ള  സെലിബ്രിറ്റികൾ താരത്തിന് സോഷ്യൽ മീഡിയയിൽ ജന്മദിനാശംസകൾ നേർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News