Allu Arjun : അല്ലു അർജുന് പിഴ ചുമത്തി പൊലീസ്; നടപടി ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന്

താരത്തിന്റെ വാഹനത്തിൽ ടിന്റഡ് വിൻഡോ ഗ്ലാസ് ഷീൽഡ് ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി.

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 01:27 PM IST
  • ട്രാഫിക് നിയമ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.
  • താരത്തിന്റെ വാഹനത്തിൽ ടിന്റഡ് വിൻഡോ ഗ്ലാസ് ഷീൽഡ് ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി.
  • പിഴയൊടുക്കി ഉടൻ തന്നെ വാഹനത്തിന്റെ ഗ്ലാസ് ഷീൽഡ് മാറ്റണമെന്നും താരത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Allu Arjun : അല്ലു അർജുന് പിഴ ചുമത്തി പൊലീസ്; നടപടി ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന്

Hyderabad : നടൻ അല്ലു അർജുന് ഹൈദരാബാദ് പൊലീസ് 700 രൂപ പിഴ ചുമത്തി. ട്രാഫിക് നിയമ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. താരത്തിന്റെ വാഹനത്തിൽ ടിന്റഡ് വിൻഡോ ഗ്ലാസ് ഷീൽഡ് ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി.

പിഴയൊടുക്കി ഉടൻ തന്നെ വാഹനത്തിന്റെ ഗ്ലാസ് ഷീൽഡ് മാറ്റണമെന്നും താരത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം താരം ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ്.  ചിത്രത്തിന് വൻ പ്രതികരണമാണ് തീയേറ്ററുകളിൽ ലഭിച്ചത്. ചിത്രത്തിന്  ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം നേടിയിരുന്നു.

ALSO READ: Nayanthara and Mohanlal : മോഹന്‍ലാലിനൊപ്പം നയന്‍താര അഭിനയിക്കാത്തതിന് പിന്നിലെ കാരണം? കഥകള്‍ പലത്

രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രമെത്തുന്നത്. ചിത്രത്തിൻറെ ആദ്യ ഭാഗമായിരുന്നു പുഷ്പ ദ റൈസ്. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.              

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News