മോഹൻലാൽ മാത്രം കഥാപാത്രമായി എത്തുന്ന ചിത്രം എലോണിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രേക്ഷകർക്ക് ഓണാശംസകൾ അറിയിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആയിരിക്കും എത്തുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംവിധയകാൻ ഷാജി കൈലാസ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖത്തിൽ ഷാജി കൈലാസും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രമെത്തുന്നതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.
ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യറുമുണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് നായകൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ മാത്രം എത്തുന്ന ചിത്രത്തിൽ പൃഥ്വിയും മഞ്ജവും ഭാഗമാകുമെന്ന് റിപ്പോർട്ട് ചെയ്തത്.എന്നാൽ ഇരുവരും മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന് ലഭിക്കുന്ന ഫോൺ കോളുകളിൽ ഒന്നായിരിക്കും. ഇരു താരങ്ങളും പ്രതൃക്ഷത്തിൽ സ്ക്രീനിൽ വരില്ലയെന്നും ടിഒഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ALSO READ: Alone Movie Release : മോഹൻലാൽ - ഷാജി കൈലാസ് ചിത്രം എലോണിന് ഡയറക്ട് ഒടിടി റിലീസ്?
ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അലോൺ. എലോണിന്റെ റിലീസ് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കാളിദാസ് എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ഡൗൺ സമയത്ത് കോയമ്പത്തൂർ നിന്ന് കേരളത്തിലേക്ക് കാളിദാസ് വരുന്നതും തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൻറെ ടീസർ മോഹൻലാലിൻറെ പിറന്നാളിന് പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്.ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചിരുന്നു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു .നായകന്മാർ ഇപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.