മുംബൈ: ചലച്ചിത്ര താരം അമിതാഭ് ബച്ചന് കോറോണ (Covid19) സ്ഥിരീകരിച്ചു. ഇക്കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചന് കോറോണ സ്ഥിരീകരിച്ചതു കാരണം കുടുംബത്തിലുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
Also read: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു..!
അതിനിടയ്ക്കാണ് അഭിഷേക് ബച്ചനും കോറോണ സ്ഥിരീകരിച്ചത്. ഇക്കാര്യം അഭിഷേകും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വീട്ടിലെ ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അഭിഷേകും അതേ നാനാവതി ആശുപത്രിയിൽ തന്നെയാണ് ചികിത്സ തേടിയിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.