ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണ൦... കവിതയുമായി അമിതാഭ് ബച്ചന്‍!!

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കവിത സമര്‍പ്പിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. 

Last Updated : Jul 20, 2020, 04:59 PM IST
  • COVID 19 ബാധിച്ചതിനെ തുടര്‍ന്ന് മരുമകള്‍ ഐശ്വര്യ റായി(Aishwarya Rai)യും ചെറുമകള്‍ ആരാധ്യയു൦ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. 'അച്ഛന്റെ വാക്കുകളിലൂടെ... നമ്മളെ സംരക്ഷിക്കാന്‍ വിശ്രമമില്ലാതെ, നിസ്വാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി...' അമിതാഭ് ബച്ചന്‍ കുറിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണ൦... കവിതയുമായി അമിതാഭ് ബച്ചന്‍!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കവിത സമര്‍പ്പിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. 

അമിതാഭ് ബച്ച(Amitabh Bachchan)ന്റെ പിതാവും കവിയുമായ ഹരിവന്‍ഷ് റായി ബച്ചന്റെ കവിതയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബിഗ്‌ ബി സമര്‍പ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് (Corona Virus) ബാധിച്ചതിനെ തുടര്‍ന്ന് മകനും നടനുമായ അഭിഷേക് ബച്ച(Abhishek Bachchan)നൊപ്പം മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ ചികിത്സയിലാണ് അമിതാഭ് ബച്ചന്‍. 

 
 
 
 

 
 
 
 
 
 
 
 
 

Words from Babuji .. for them that work tirelessly, relentlessly , unselfishly to keep us protected : मैं हूँ उनके साथ, खड़ी जो सीधी रखते अपनी रीढ़। कभी नहीं जो तज सकते हैं
अपना न्यायोचित अधिकार,
 कभी नहीं जो सह सकते हैं
शीश नवाकर अत्याचार,
 एक अकेले हों या उनके
साथ खड़ी हो भारी भीड़;
 मैं हूँ उनके साथ, खड़ी जो सीधी रखते अपनी रीढ़। ~ HRB

A post shared by Amitabh Bachchan (@amitabhbachchan) on

ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!

COVID 19 ബാധിച്ചതിനെ തുടര്‍ന്ന് മരുമകള്‍ ഐശ്വര്യ റായി(Aishwarya Rai)യും ചെറുമകള്‍ ആരാധ്യയു൦ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. 'അച്ഛന്റെ വാക്കുകളിലൂടെ... നമ്മളെ സംരക്ഷിക്കാന്‍ വിശ്രമമില്ലാതെ, നിസ്വാര്‍ത്ഥമായി ജോലി  ചെയ്യുന്നവര്‍ക്ക് വേണ്ടി...' അമിതാഭ് ബച്ചന്‍ കുറിച്ചു. 

കവിതയ്ക്കൊപ്പം രണ്ട് ചിത്രങ്ങളുടെ കൊളേജും  താരം പങ്കുവച്ചിട്ടുണ്ട്.  മാസ്ക് ധരിച്ച് പൂവും പിടിച്ചു നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകയാണ് ഒരു ചിത്രത്തില്‍. അമിതാഭ് ബച്ചന്റെ തന്നെ പെന്‍സില്‍ സ്കെച്ചാണ് രണ്ടാമത്തേത്. 

ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാർ qurantineൽ

സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് അമിതാഭ് ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്ന അമിതാഭ് ആരാധകരുടെ പ്രാര്‍ത്ഥനയ്ക്കും കരുതലിനും നന്ദിയറിയിച്ചു. 

Trending News