Video: നിറവയറില്‍ ആമി ജാക്സന് വിവാഹ നിശ്ചയം!!

ജോര്‍ജ്ജ് പനയോറ്റുമായുള്ള വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുകയാണ് അഞ്ചു മാസം ഗര്‍ഭിണിയായ ആമി. 

Last Updated : May 6, 2019, 12:39 PM IST
 Video: നിറവയറില്‍ ആമി ജാക്സന് വിവാഹ നിശ്ചയം!!

ദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് ആമി ജാക്സണ്‍..

കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുകയായിരുന്ന ആമിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  

ഇപ്പോഴിതാ, ജോര്‍ജ്ജ് പനയോറ്റുമായുള്ള വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുകയാണ് അഞ്ചു മാസം ഗര്‍ഭിണിയായ ആമി. 

 

 
 
 
 

 
 
 
 
 
 
 
 
 

Gorgeous @iamamyjackson is all smiles at her engagement with boyfriend George Panayiotou In #london today! . . . #amyjackson #engaged #love #couplesgoals #congratulations #instadaily #instagood #manavmanglani #Bollywood #happiness @manav.manglani

A post shared by Manav Manglani (@manav.manglani) on

ബ്രിട്ടണില്‍ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ൦. കറുപ്പും വെള്ളയും കലര്‍ന്ന സ്ലിറ്റ് കട്ട് ഗൗണില്‍ അതിസുന്ദരിയായി ആമിയെത്തിയപ്പോള്‍ ഡാപ്പര്‍ സ്യൂട്ടില്‍ ജോര്‍ജ്ജും തിളങ്ങി. 

വിവാഹ നിശ്ചയ ചടങ്ങിനിടെ ഡാന്‍സ് കളിക്കുന്ന ഇരുവരുടെയും വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

2015ല്‍  ജോര്‍ജ്ജുമായി പ്രണയത്തിലായ ആമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്. 

Trending News