സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റുകൾ ചെയ്തവർക്ക് ചെയ്തവർക്ക് മറുപടിയുമായി നടി അഞ്ജലി അമീർ. തെളിനീരിൽ ഈറനണിഞ്ഞ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ പേജിൽ പങ്കുവച്ചിരുന്നു.നിരവധിപേർ അഞ്ജലിയെ അഭിനന്ദിച്ച് കമന്റിട്ടപ്പോൾ ഒരുപറ്റം ആൾക്കാർ വിമർശനവുമായെത്തി.
നാണമില്ലേ ഇങ്ങനെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് കൂടാതെ നിരവധി അശ്ലീല കമന്റുകളും താഴെയുണ്ടായിരുന്നു. ഇതിനൊക്കെ മറുപടിയായി മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്ത അഞ്ജലി ഇങ്ങനെ കുറിച്ചു. 'എന്തോ എനിക്ക് നാണം അൽപ്പം കുറവാണ്, എന്റെ ശരീരം എന്റെ അവകാശം'.
ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവർക്ക് എന്തോ എനിക്ക് നാണം അല്പം കുറവാ.... #my body my rights
Posted by Anjali Ameer on Monday, June 15, 2020
മമ്മൂട്ടിയുടെ ചിത്രം പേരൻപ്, ബിഗ് ബോസ് ടെലിവിഷൻ ഷോ എന്നിവയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അഞ്ജലി. മുൻപ് കാമുകനുമായുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഞ്ജലി തുറന്ന് പറഞ്ഞിരുന്നു.