Viral Video: ഒരു ചമ്മിയ സൈറ്റടി!

ക്യാമറമാന്‍റെ മുന്നില്‍ പെട്ടുപ്പോയ ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. 

Last Updated : Sep 19, 2018, 03:56 PM IST
Viral Video: ഒരു ചമ്മിയ സൈറ്റടി!

വിവാഹ വീഡിയോകളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. മനസില്‍ തൊടുന്ന സുന്ദരമായ വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് ഇപ്പോഴത്തെ ഒരു 'ട്രെന്‍ഡ്'.

അതുകൊണ്ട് തന്നെ കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. 

ഇതും അങ്ങനെയൊരു വീഡിയോ ആണ്. ക്യാമറമാന്‍റെ മുന്നില്‍ പെട്ടുപ്പോയ ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്.

വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതോടെ ആകെ ചമ്മിയ പെണ്‍കുട്ടി ചെറുതായി ഒന്ന് സൈറ്റടിച്ചു. ആ സൈറ്റടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മീഡിയാ ക്യൂബ് എന്ന വെഡ്ഡിങ് പ്ലാനിംഗ് ഗ്രൂപ്പ് പുറത്തുവിട്ട വീഡിയോ ആണ് വൈറലാവുന്നത്.

 

Trending News