ടൊവിനോ തോമസിന്‍റെ ക്രൈംത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ടോട്ടൽ ബിസിനസ് 50 കോടി രൂപ നേടിയെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിൽ എത്തിയ ചിത്രം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും ചത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം മാർച്ച് എട്ടിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് തിയേറ്ററുകളിൽ ചിത്രം ഏറ്റെടുത്തത്.
ALSO READ: മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബിൽ; ഗ്രോസ് കളക്ഷനിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളം ചിത്രം
മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച കുറ്റാന്വേഷണ സിനിമകളിലേക്ക് 'അന്വേഷിപ്പിൻ കണ്ടെത്തും' പ്രേക്ഷകർ ചേർത്തുവച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഡാർവിൻ കുര്യാക്കോസാണ്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ് എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.
ALSO READ: 'ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും'; ആര്യയ്ക്ക് ഭാവന സ്റ്റുഡിയോസിന്റെ കിടിലൻ സമ്മാനം
ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ് നിർവ്വഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.