Anweshippin Kandethum OTT Release : അങ്ങനെ കാത്തിരിപ്പിനൊടുവിൽ ടൊവീനോ നായകനായ അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയിലെത്തി. ഫെബ്രുവരി റിലീസുകളിൽ ആദ്യം ഒടിടിയിൽ എത്തിയ ചിത്രമാണ്. അന്വേഷിപ്പിൻ കണ്ടെത്തും. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തന്നെ ചിത്രത്തിന് പറയാം. ഒരിടവേളക്ക് ശേഷമാണ് ടൊവീനോ പോലീസ് വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇതിനൊപ്പം റിലീസായ പ്രേമലു ഒടിടിയിൽ എത്തുന്നതും ഒരു വിഭാഗം പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഫെബ്രുവരി ഒമ്പതിന് തിയേറ്ററിൽ എത്തിയ ചിത്രം 50 കോടിയെങ്കിലും വിവിധ ബോക്സോഫീസുകളിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിലും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും ചത്രം മികച്ച കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എവിടെ കാണാം ചിത്രം?
നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസായത്. നിലവിൽ നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉളള എല്ലാവർക്കും ചിത്രം കാണാം. വ്യാഴാഴ്ച് അർധരാത്രിമുതൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ശിവരാത്രി ഹോളിഡേ ആയതിനാൽ എല്ലാവർക്കും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഒരു ത്രില്ലർ ചിത്രം കൂടിയാണിത്. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ടൊവീനോ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. നിലവിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒടിടിയിൽ എത്തുക.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വളരെ മികച്ച കഥയും കുറ്റാന്വേഷണവും ചിത്രത്തിന് മലയാളത്തിലെ സ്ഥിരം ഇൻവെസ്റ്റഗേറ്റീവ് ജോണറുകളിൽ നിന്ന് ഒരു വ്യത്യസ്തത നേടി കൊടുത്തിട്ടുണ്ട്. ഏകദേശം 20 ദിവസമാണ് ചിത്രം തീയ്യേറ്ററിൽ ഉണ്ടായിരുന്നത്.
താരനിര
ടൊവിനോയെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവരും വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് . ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.