Aryan Khan Gets Big Relief! ആര്യന്‍റെ NCB ഓഫീസിലേയ്ക്കുള്ള പ്രതിവാര സന്ദർശനം ഒഴിവാക്കി ബോംബെ ഹൈക്കോടതി

Aryan Khan Gets Big Relief! ആര്യന്‍റെ NCB ഓഫീസിലേയ്ക്കുള്ള  പ്രതിവാര സന്ദർശനം  ഒഴിവാക്കി  ബോംബെ ഹൈക്കോടതി

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 04:34 PM IST
  • മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രതിവാര ഹാജർ രേഖപ്പെടുത്തുന്നതിനായി ആര്യന്‍ ഖാന് ഇനി മുതല്‍ NCB ഓഫീസില്‍ പോകേണ്ട.
  • ബോംബെ ഹൈക്കോടതി ഈ വിഷയത്തില്‍ ബുധനാഴ്ച ആര്യൻ ഖാന് മാപ്പ് നൽകി.
Aryan Khan Gets Big Relief! ആര്യന്‍റെ NCB ഓഫീസിലേയ്ക്കുള്ള  പ്രതിവാര സന്ദർശനം  ഒഴിവാക്കി  ബോംബെ ഹൈക്കോടതി

Aryan Khan Gets Big Relief! ആര്യന്‍റെ NCB ഓഫീസിലേയ്ക്കുള്ള  പ്രതിവാര സന്ദർശനം  ഒഴിവാക്കി  ബോംബെ ഹൈക്കോടതി

Mumbai: കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസ വാര്‍ത്തയുമായി  ബോംബെ ഹൈക്കോടതി.  

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്   പ്രതിവാര ഹാജർ രേഖപ്പെടുത്തുന്നതിനായി ആര്യന്‍ ഖാന് ഇനി മുതല്‍  NCB ഓഫീസില്‍ പോകേണ്ട.  ബോംബെ ഹൈക്കോടതി ഈ വിഷയത്തില്‍  ബുധനാഴ്ച ആര്യൻ ഖാന്  (Aryan Khan) മാപ്പ് നൽകി.

ഷാരൂഖ് ഖാനും കുടുംബത്തിനും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇത്.  മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രതിവാര ഹാജർ രേഖപ്പെടുത്തുന്നതിനായി എല്ലാ വെള്ളിയാഴ്ചയുമായിരുന്നു  ആര്യന്‍ ഖാന്  NCB ഓഫീസില്‍ എത്തേണ്ടിയിരുന്നത്.  

ജാമ്യം അനുവദിക്കുന്നതിനിടെ ആര്യൻ ഖാന് നിര്‍ദ്ദേശിച്ചിരുന്ന വ്യവസ്ഥകള്‍  പരിഷ്കരിച്ചതായി ജസ്റ്റിസ് എൻ ഡബ്ല്യു സാംബ്രെയുടെ സിംഗിൾ ബെഞ്ച്  ആണ് അറിയിച്ചത്.  രണ്ടു വ്യവസ്ഥകളാണ് പരിഷ്ക്കരിച്ചത്. അതനുസരിച്ച്, ഇനി മുതല്‍ NCB ഓഫീസില്‍ ആര്യന് ഹാജര്‍ നല്‍കേണ്ട. കൂടാതെ,  കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി  ഡല്‍ഹിയ്ക്ക് പോകുകയാണെങ്കിൽ തന്‍റെ യാത്രാവിവരണം സമർപ്പിക്കേണ്ടതില്ല. എന്നാല്‍, മുംബൈയ്ക്ക്  പുറത്ത് മറ്റേതെങ്കിലും ആവശ്യത്തിനായുള്ള യാത്രയാണ് എങ്കില്‍ യാത്രാവിവരം  NCB -യ്ക്ക് നല്‍കണം, കോടതി പറഞ്ഞു.

Also Read: Aryan Khan Drug Case : ആര്യൻ ഖാനെ ഒരു ദിവസത്തേക്ക് NCB കസ്റ്റഡിയിലേക്ക് വിട്ടു

ക്രൂയിസ് മയക്കുമരുന്ന്  കേസില്‍ കഴിഞ്ഞ  ഒക്‌ടോബർ 28-നാണ്  ആര്യൻ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 26 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആര്യന് ജാമ്യം ലഭിച്ചത്.  

നിരവധി തവണ  ജാമ്യം നിഷേധിച്ചതോടെയാണ് ജാമ്യത്തിനായി കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു ദിവസം നീണ്ട വാദം കേള്‍ക്കലിനൊടുവിലാണ്‌ കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.  മയക്കുമരുന്ന്  ഇടപാടുമായി ബന്ധപ്പെട്ട്  പിടിയിലായ ആര്യന്‍ ഖാനും  സുഹൃത്തുക്കള്‍ക്കും   ഒക്‌ടോബർ 20 ന് മുംബൈയിലെ പ്രത്യേക കോടതിയും  എൻഡിപിഎസ് കോടതിയും ജാമ്യം നിരസിച്ചതോടെയാണ്‌ ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനുവേണ്ടി ഹാജരായത്  ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി  (Mukul Rohatgi) ആയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

  

 

Trending News