Jis Joy Movie: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും; ചിത്രീകരണം തിങ്കളാഴ്ച മുതൽ

ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ് ജിസ് ജോയ് ഇത്തവണ ഒരുക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും എത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 07:40 PM IST
  • അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ശ്രീ അരുൺ നാരായണും സിജോ സെബാസ്റ്റ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
  • പൂർണമായും ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ പറയുന്നത്.
  • നവാഗതരായ ശരത് - ആനന്ദ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Jis Joy Movie: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും; ചിത്രീകരണം തിങ്കളാഴ്ച മുതൽ

ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഏപ്രിൽ 17 തിങ്കളാഴ്ച മുതൽ തുടങ്ങും. ആസിഫ്, ബിജു മേനോൻ തുടങ്ങിയവർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ശ്രീ അരുൺ നാരായണും സിജോ സെബാസ്റ്റ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പൂർണമായും ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ പറയുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ്‌ കെ. യു, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേഷ് (നായാട്ട് ഫെയിം), അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും അഭിനയിക്കുന്നു. നവാഗതരായ ശരത് - ആനന്ദ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഈ.എസ്, കലാസംവിധാനം: അജയൻ മങ്ങാട്, വസ്ത്രാലങ്കാരം: ജിഷാദ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ്‌ കണ്ണാടിക്കൽ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

വെള്ളിമൂങ്ങ, മേരാ നാം ഷാജി, കവി ഉദ്ദേശിച്ചത്, അനുരാ​ഗ കരിക്കിൻ വെള്ളം, മല്ലൂ സിം​ഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ആസിഫും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ബിജു മേനോന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്:

''നമസ്കാരം ഞാനും ആസിഫ് അലിയും ഒരിടവേളക്ക് ശേഷം തുല്യപ്രാധാന്യത്തിൽ വരുന്ന ചിത്രം ഈ ഏപ്രിൽ 17 തിങ്കളാഴ്ച തലശ്ശേരിയിൽ ആരംഭിക്കുന്നു. പൂർണമായും ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ സംവിധായകൻ ജിസ് ജോയിയാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ശ്രീ അരുൺ നാരായണും സിജോ സെബാസ്റ്റ്യനും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ഞങ്ങളെക്കൂടാതെ ദിലീഷ് പോത്തൻ, മനോജ്‌ കെ. യു, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേഷ് (നായാട്ട് ഫെയിം), അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും അഭിനയിക്കുന്നു. നവാഗതരായ ശരത് - ആനന്ദ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഈ.എസ്, കലാസംവിധാനം: അജയൻ മങ്ങാട്, വസ്ത്രാലങ്കാരം: ജിഷാദ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ്‌ കണ്ണാടിക്കൽ.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News