'ഇത്രപെട്ടെന്ന് വളരല്ലേ മോളേ', മകൾക്ക് ജന്മദിനാശംസകൾ നേർന്ന് ആസിഫ് അലി

മകൾക്ക് മുടി കെട്ടിക്കൊടുക്കുന്ന ഫോട്ടോയോടെയാണ് നടൻ ആശംസകൾ നേർന്നിരിക്കുന്നത്. മകൾ ഹയയ്ക്ക് മൂന്ന് വയസായി

Last Updated : Jun 2, 2020, 02:45 PM IST
'ഇത്രപെട്ടെന്ന് വളരല്ലേ മോളേ', മകൾക്ക് ജന്മദിനാശംസകൾ നേർന്ന് ആസിഫ് അലി

മകൾ ഹയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ ആസിഫ് അലി. "ഇത്ര പെട്ടെന്ന് വളരാതെ എൻ്റെ കുഞ്ഞുമോളെ, ഈ അച്ഛൻ്റെ കാര്യങ്ങൾ ചെയ്ത് മതിയായില്ലെനിക്ക്" എന്നാണ് സമൂഹമാധ്യമങ്ങളിൽ മകളുടെ ഫോട്ടോയോടൊപ്പം ആസിഫ് കുറിച്ചത്. എൻ്റെ ജീവിതത്തിലെ സ്നേഹത്തിനൊപ്പം എന്നെന്നും ഞാനുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

 
 
 
 

 
 
 
 
 
 
 
 
 

Happy Birthday Love Of My Life #iwillbehereforever #dontgrowuptoofastbabygirl#dontwannamissthisdaddythings

A post shared by Asif Ali (@asifali) on

മകൾക്ക് മുടി കെട്ടിക്കൊടുക്കുന്ന ഫോട്ടോയോടെയാണ് നടൻ ആശംസകൾ നേർന്നിരിക്കുന്നത്. മകൾ ഹയയ്ക്ക് മൂന്ന് വയസായി. 2013 ലായിരുന്നു കണ്ണൂർ സ്വദേശിനി സമ മസ്രിനുമായുള്ള ആസിഫിൻ്റെ വിവാഹം. ആദം അലിയാണ് ഈ ദമ്പതികളുടെ മൂത്ത മകൻ. 

'കെട്യോളാണെൻ്റെ മാലാഖ'യായിരുന്നു ആസിഫിൻ്റെ അവസാന ചിത്രം. ചിത്രത്തിൽ ആസിഫിൻ്റെ അഭിനയം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

Trending News