കിന്നാരത്തുമ്പികളുടെ പോസ്റ്ററില്‍ എന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു -വെളിപ്പെടുത്തല്‍

കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ തന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം സലിം കുമാര്‍. 

Last Updated : Jun 22, 2020, 09:47 PM IST
  • 'പടം ആരും എടുത്തില്ലെങ്കില്‍ എന്ത് ചെയ്യാനാണ്. നിങ്ങള്‍ അങ്ങനെ ചെയ്തോളൂ. പക്ഷെ എനിക്കൊരു വാക്ക് തരണം എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്.' -ഇതായിരുന്നു ഇതിനു സലിം നല്‍കിയ മറുപടി.
കിന്നാരത്തുമ്പികളുടെ പോസ്റ്ററില്‍ എന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു -വെളിപ്പെടുത്തല്‍

കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ തന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം സലിം കുമാര്‍. 

'മാദക സുന്ദരി' എന്നറിയപ്പെട്ടിരുന്ന ഷക്കീലയുടെ ആദ്യ ചിത്രമായിരുന്നു 'കിന്നാരത്തുമ്പികള്‍'. എ സലിം നിര്‍മ്മിച്ച ഈ ചിത്രം ആറോളം ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും അരക്കോടിയിലേറെ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. 

See Pics: സുഹൃത്തിന്‍റെ ബ്രൈഡ് ഷവര്‍ ആഘോഷമാക്കി 'ബേബിമോളും' കൂട്ടുകാരും!!

 

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ആയ ഈ ചിത്രത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ സലിം കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അവാര്‍ഡ് പടം പോലെ തയാറാക്കിയ ചിത്രമായിരുന്നു 'കിന്നാരത്തുമ്പികളെ'ന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് സ്വീകരിക്കാതെ വന്നതോടെ അതൊരു അശ്ലീല ചിത്രമായി മാറുകയായിരുന്നു എന്നും താരം പറഞ്ഞു.

കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ യുവാക്കൾ രംഗത്തിറങ്ങണം -പിജെ ജോസഫ്

 

ചിത്രത്തിന്‍റെ ഡബ്ബിംഗ് സമയത്താണ് ഇതൊരു അശ്ലീല ചിത്രമായി മാറിയ വിവരം സലിം കുമാര്‍ അറിയുന്നത്. 'പടം ആരും എടുത്തില്ലെങ്കില്‍ എന്ത് ചെയ്യാനാണ്. നിങ്ങള്‍ അങ്ങനെ ചെയ്തോളൂ. പക്ഷെ എനിക്കൊരു വാക്ക് തരണം എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്.' -ഇതായിരുന്നു ഇതിനു സലിം നല്‍കിയ മറുപടി. 

തന്‍റെ ആ അപേക്ഷ അവര്‍ പരിഗണിച്ചെന്നും പോസ്റ്ററില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും സലിം കുമാര്‍ പറയുന്നു. കൂടാതെ, ചിത്രത്തില്‍ ഷക്കീലയ്ക്കൊപ്പം ഒരു സീനില്‍ പോലും താന്‍ അഭിനയിച്ചിട്ടില്ലെന്നും അതിലിപ്പോള്‍ ദു:ഖമുണ്ടെന്നും  താരം പറയുന്നു. 

More Stories

Trending News