ഊബർ ടാക്സി ബുക്ക് ചെയ്ത് കാത്തിരുന്നു മുഷിയുന്ന സന്ദർഭം ഭൂരിഭാഗം നഗരവാസികളും അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ കാത്തിരുന്ന് വിമാനം മിസ്സായ ഡോക്ടർ കോടതിയെ സമീപിച്ചപ്പോൾ ഊബറിന് 54000 രൂപയാണ് പിഴ ലഭിച്ചത്. ഡൽഹിയിലാണ് സംഭവം. 2021 നവംബർ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അത്യാവശ്യ കോൺഫറൻസിൽ പങ്കെടുക്കാനായി രാവിലെയുള്ള വിമാനത്തിൽ പോവാനായി വിസ്താര വിമാനത്തില്‍ ഡോക്ടർ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഓൺലൈൻ ടാക്സി ബുക്കിംഗ് എടുത്ത യൂബർ ഡ്രൈവർ യുവഡോക്ടറെ കൂട്ടാൻ വന്നതേയില്ല. രണ്ട് തവണ വീണ്ടും ശ്രമിച്ച ശേഷവും ഇതേ അനുഭവം നേരിട്ട ഡോക്ടർ മറ്റൊരു ടാക്സി വിളിച്ച് വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരാതിയുമായി ഊബർ ഇന്ത്യയെ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ ഡൽഹി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
Also read-Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
എന്നാൽ കേസിന്റെ വാദം നടക്കുന്ന അവസരങ്ങളിൽ കോടതിയിൽ എത്താൻ പോലും ഊബർ ഇന്ത്യ അധികൃതർ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് 54000 രൂപ പിഴയിട്ട് കോടതി വിധി വരുന്നത്. ഇതിന് പിന്നാലെ ദില്ലി കൺസ്യൂമർ കമ്മീഷനിൽ ഊബർ ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു. ഇവിടെ വച്ച് കൃത്യ സമയത്ത് ബുക്കിംഗ് സ്വീകരിച്ച ശേഷവും ഡ്രൈവർ എത്താതിരുന്നതിന് കൃത്യമായ കാരണം ബോധിപ്പിക്കാൻ ഊബറിന് സാധിക്കാതെ വന്നതോടെ ജില്ലാ ഉപഭോക്തൃ കോടതിയുടെ തീരുമാനം ദില്ലി കൺസ്യൂമർ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു.
പുലർച്ചെ 3.15ന് ഊബറിന്റെ സേവനം തേടിയ സമയത്തെ അലംഭാവത്തിനും കോടതി നോട്ടീസുകളോടുള്ള ഉപേക്ഷാ മനോഭാവവും പരിഗണിച്ചാണ് ഊബർ ഇന്ത്യയ്ക്ക് ഉപഭോക്തൃ കോടതി അരലക്ഷം രൂപയിലേറെ പിഴയിട്ടത്. ദില്ലിയിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കായി ഡോക്ടറിന് ചെലവായ തുകയും പിഴത്തുകയും പലിശ സഹിതം നൽകണമെന്നാണ് ഉപഭോക്തൃ കോടതി വിശദമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.