അസുരനിലെ നടൻ നിധീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 17, 2021, 12:32 PM IST
  • എട്ടും,ഏഴു വയസ്സുള്ള പെൺകുട്ടികൾ നിധീഷിനുണ്ട്.
  • 2006-ൽ പുറത്തിറങ്ങി പുതു പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് നിധീഷ് തമിഴ് സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.
  • നിരവധി താരങ്ങളാണ് കോവിഡിൻറെ രണ്ടാം വരവിൽ തമിഴ് സിനിമക്ക് നഷ്ടമായത്.
  • നിരവധി പേരാണ് നിധിഷിന് സാമൂഹിക മാധ്യമങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
അസുരനിലെ നടൻ നിധീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് ചലചിത്ര നടൻ നിധീഷ് വീര കോവിഡ് (Covid19) ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ നിധീഷ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 45 വയസ്സാണ്.എട്ടും,ഏഴു വയസ്സുള്ള പെൺകുട്ടികൾ നിധീഷിനുണ്ട്.  2006-ൽ പുറത്തിറങ്ങി പുതു പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് നിധീഷ് തമിഴ് (Tamil) സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ALSO READ : നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

അസുരൻ കൂടാതെ വെണ്ണിലാ കബഡി കുഴു,കാലാ,നീയാ-2,ഐറാ,രാക്ഷസി,പേരൻപ് എന്നീ ചിത്രങ്ങളിലും നിധീഷ് അഭിനയിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴിലെ എല്ലാ പ്രധാന താരങ്ങൾക്കൊപ്പവും നിധീഷ് അഭിനയിച്ചിട്ടുണ്ട്.

ALSO READ : Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews

നിരവധി താരങ്ങളാണ് കോവിഡിൻറെ രണ്ടാം വരവിൽ തമിഴ് സിനിമക്ക് നഷ്ടമായത്. നിധീഷിൻറെ മരണവും ഇൻഡസ്ച്ട്രിയെ ഒന്നാകെ വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് നിധിഷിന് സാമൂഹിക മാധ്യമങ്ങളിൽ ആദരാഞ്ജല അർപ്പിക്കാനെത്തിയത്.

ഛായഗ്രാഹനായ  കെ.വി ആനന്ദ്,നടൻ വിവേക്,നടൻ മാരൻ തുടങ്ങിയവരെല്ലാം കോവിഡ് ബാധിച്ച്മരിച്തത് തമിഴ് ചലചിത്ര മേഖലയെ തന്നെ ഞെട്ടലിലാക്കിയിട്ടുണ്ട്. അത ിതീവ്രമായ അവസ്ഥയിലാണ് തമിഴ്നാട്ടിൽ കോവിഡ് വ്യാപനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News