ക്ലിക്ക് ചെയ്യാൻ വേണ്ടി വൃത്തികെട്ട അറ്റൻഷൻ സീക്കിങ്ങ് ക്യാപ്‌ഷൻ ഇടുന്ന രീതി മറ്റേണ്ടതാണ് - അപർണ ബാലമുരളി

ഇന്റർവ്യൂകളിലെ ചോദ്യങ്ങളുടെ നിലവാരത്തെക്കുറിച്ചും അപർണ ബാലമുരളി പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 08:11 PM IST
  • തടിച്ചു എന്ന് കാരണം കൊണ്ട് ബോഡി ഷേമിങ്ങ് നേരിട്ടിട്ടുണ്ട്
  • നായികമാരായാൽ മെലിഞ്ഞിരിക്കണമെന്ന കണ്ടീഷനിങ്ങിന്റെ പ്രശ്നമാണത്
  • ഫെമിനിസം ഈ നാട്ടിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്
ക്ലിക്ക് ചെയ്യാൻ വേണ്ടി വൃത്തികെട്ട അറ്റൻഷൻ സീക്കിങ്ങ് ക്യാപ്‌ഷൻ ഇടുന്ന രീതി മറ്റേണ്ടതാണ് - അപർണ ബാലമുരളി

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് വിവിധ വിഷയങ്ങളിൽ അപർണ ബാലമുരളി നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ ഉണ്ടാകുന്ന സ്ത്രീ മൂവ്മെന്റുകൾ സന്തോഷമുണ്ടാക്കുന്നുണ്ടെന്ന് അപർണ ബാലമുരളി പറഞ്ഞു.

കണ്ണിനു മുമ്പിൽ കാണുന്ന ചില കാഴ്ചകളിൽ സ്ത്രീകൾക്ക് ഒട്ടും സ്ഥാനമില്ലെന്ന് തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഈയിടയ്ക്ക് മാത്രമാണ്   മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ചീഫായി ഒരു സ്ത്രീ വരുന്നത്. ഇപ്പോഴാണത് സംഭവിക്കുന്നത് എന്നതിൽ അത്ഭുതം ഉണ്ട് .എന്നാൽ അങ്ങനെ ഉണ്ടായെന്നത് വലിയ മാറ്റത്തിന്റെ ഭാഗമായാണ്. ഫെമിനിസം ഈ നാട്ടിൽ  തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഫെമിനിസത്തെ അതിന്റെ സെൻസിൽ മനസ്സിലാക്കിയാൽ  അതെത്ര ശരിയായ കാര്യമാണെന്നും  എത്ര ആവശ്യമുള്ള കാര്യമാണെന്നും മനസ്സിലാവും.

തടിച്ചു എന്ന് കാരണം കൊണ്ട് ബോഡി ഷേമിങ്ങ് നേരിട്ടിട്ടുണ്ട്.

നായികമാരായാൽ മെലിഞ്ഞിരിക്കണമെന്ന കണ്ടീഷനിങ്ങിന്റെ പ്രശ്നമാണത്.ഞാൻ കരുതുന്നത് കാഴ്ചയ്ക്ക് എങ്ങനെ ഇരിക്കുന്നു എന്നതിലല്ല ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാന്യമെന്നാണ്. ബോഡി ഷേമിങ് ചെയ്യുമ്പോൾ ഞാൻ വലിയ രീതിയിൽ അഫക്റ്റഡ് ആകാറുണ്ട് ചിലപ്പോൾ പുറത്തു തന്നെ ഇറങ്ങാൻ താല്പര്യമില്ലാതെ വരും. ഈ കോവിഡ് കാലഘട്ടം കഴിഞ്ഞപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമെന്ന് കരുതുന്ന ഒരാളാണ് ഞാൻ.

ഇന്റർവ്യൂകളിലെ ചോദ്യങ്ങളുടെ നിലവാരത്തെക്കുറിച്ചും അപർണ ബാലമുരളി പ്രതികരിച്ചു.

വ്യക്തിപരമായ ചോദ്യങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥമാകാറുണ്ട്.ചിലപ്പോൾ തന്നെക്കാൾ പ്രായമുള്ളവർ ആയിരിക്കും  ഇങ്ങനെ  ചോദിക്കാറുള്ളതെന്നും ദേഷ്യത്തെക്കാൾ കൂടുതൽ ഇവർ എന്താണ് ഇങ്ങനെ ആലോചിക്കാതെ ചോദിക്കുന്നത് എന്നാണ് ആലോചിക്കാറുള്ളതെന്നും അപർണ പറഞ്ഞു. ചിലരുടെ ഇന്റർവ്യൂവിൽ ഇരിക്കുമ്പോൾ  ഇവരോട്  പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നാറുണ്ട്.ആ സമയത്ത് കൂടുതൽ അതിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്. ഇനി ഉത്തരത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധാരാളം നല്ല ഇന്റർവ്യൂസ് ഉണ്ടായിരുന്നു.

ക്ലിക്ക് ചെയ്യാൻ വേണ്ടി വൃത്തികെട്ട അറ്റൻഷൻ സീക്കിങ്ങ് ക്യാപ്‌ഷൻ 

ക്ലിക്ക് ചെയ്യാൻ വേണ്ടി വൃത്തികെട്ട അറ്റൻഷൻ സീക്കിങ്ങ് ക്യാപ്‌ഷൻ ഇടുന്ന രീതികൾ മറ്റേണ്ടതാണെന്ന് തോന്നിയിട്ടുണ്ടെന്നും അപർണ വിമർശനം ഉന്നയിച്ചു. സമാനമായി സോഷ്യൽ മീഡിയ ബുള്ളിയിങ്ങും ഇപ്പോൾ വലിയ പ്രശ്നം ആകുന്നുണ്ടെന്നും അപർണ പറഞ്ഞു. എന്തെങ്കിലുമൊന്നു പോസ്റ്റ്‌ ചെയ്യാനോ പറയാനോ പേടിയാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും അപർണ കൂട്ടിച്ചേർത്തു.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ മെല്ലെ മെല്ലെയെന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News