Ayisha Movie Song : "വടക്കു ദിക്കിലെ"; മഞ്ജു വാര്യരുടെ ആയിഷയിലെ പുതിയ ഗാനം പുറത്തുവിട്ടു, ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

Ayisha Movie Song Out Now : സുഹൈൽ എം കോയ വരികൾ ഒരുക്കിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 11:55 AM IST
  • വടക്കു ദിക്കിലെ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • സുഹൈൽ എം കോയ വരികൾ ഒരുക്കിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജരിയാണ്.
  • ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് .
Ayisha Movie Song : "വടക്കു ദിക്കിലെ"; മഞ്ജു വാര്യരുടെ ആയിഷയിലെ പുതിയ ഗാനം പുറത്തുവിട്ടു, ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയിലെ പുതിയ ഗാനം പുറത്തുവിട്ടു. വടക്കു ദിക്കിലെ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സുഹൈൽ എം കോയ വരികൾ ഒരുക്കിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജരിയാണ്. ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആയിഷ.  

 നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിഷ.  ചിത്രത്തിന് ആഗോള തലത്തിൽ യു സെർട്ടിഫിക്കറ്റാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും അയിഷയ്ക്കുണ്ട്. മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധിക ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ALSO READ: Ayisha Movie Release : മഞ്ജു വാര്യരുടെ ആയിഷ ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ് ദേവരകൊണ്ട ചിത്രമായി ലൈഗറിനു ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് "ആയിഷ". ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. 

എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News