Actor Bala Chekuthan Case: ബാലയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്ക്? കേസ് എടുക്കുമോ പോലീസ്

Bala Chekuthan case: അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് നിലവിലെ കേസ്, അജുവിൻറെ സുഹൃത്താണ് കേസിലെ പരാതിക്കാരൻ

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 08:05 AM IST
  • യൂ ടൂബ് വ്ളോഗർ അജുവിൻറെ സുഹൃത്താണ് കേസിലെ പരാതിക്കാരൻ
  • അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് നിലവിലെ കേസ്
  • ബാല വീട്ടിൽ കയറി വന്ന് അതിക്രമം കാണിക്കുന്നതെന്നായിരുന്നു" അജു അലക്സ് പറഞ്ഞത്
Actor Bala Chekuthan Case: ബാലയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്ക്? കേസ് എടുക്കുമോ പോലീസ്

കൊച്ചി: നടൻ ബാല യൂട്യൂബ് വ്‌ളോഗറെ ഭീഷണിപ്പെടുത്തിയ കേസില്‍ ഉപയോഗിച്ചത്  കളിത്തോക്കെന്ന് സൂചന. ഇതിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയേക്കും. എന്നാൽ താൻ വ്ളോഗറെ ഭീക്ഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ബാല പറയുന്നത്.  യൂ ടൂബ് വ്ളോഗർ അജു (ചെകുത്താൻ)വിൻറെ സുഹൃത്താണ് കേസിലെ പരാതിക്കാരൻ.

അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് നിലവിലെ കേസ്. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. സന്തോഷ് വർക്കി (ആറാട്ടണ്ണൻ) യെകൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. 

ALSO READ: Actor Bala: 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലക്കെതിരെ കേസ്

അതിനെക്കുറിച്ച് താന്‍ ഒരു ട്രോള്‍ വീഡിയോ ചെയ്തിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് ഇപ്പോള്‍ ബാല വീട്ടിൽ കയറി വന്ന് അതിക്രമം കാണിക്കുന്നതെന്നായിരുന്നു" അജു അലക്സ് പറഞ്ഞത്. കൂടെയുണ്ടായിരുന്നത് ഭാര്യയും ജിം കോച്ചും ഡ്രൈവറുമായിരുന്നെന്ന് ബാല മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 

അജുവിന്റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിക്കും രണ്ട് ഗുണ്ടകൾക്കുമൊപ്പം തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നായിരുന്നു അജു അലക്സ് പറഞ്ഞത്. എന്തായാലും കേസിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തിയേക്കും. ഇതിന് ശേഷമായിരിക്കും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News