Bandra Movie Box Office: ബാന്ദ്ര വിജയമോ? ബോക്സോഫീസ് കണക്ക് പറയുന്നത് എന്ത്?

ര്‍ മാക്‌സ്‌ മീഡിയ പങ്ക് വെച്ച കണക്ക് പ്രകാരം 2 കോടിയെങ്കിലും ചിത്രം ആദ്യ ദിനം നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ ദിലീപ് ചിത്രത്തിന് തീയ്യേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 12:24 PM IST
  • റിലീസിന് പിന്നാലെ ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകളും പുറത്ത് വന്നിട്ടുണ്ട്
  • ഓര്‍ മാക്‌സ്‌ മീഡിയ പങ്ക് വെച്ച കണക്ക് പ്രകാരം 2 കോടിയെങ്കിലും ചിത്രം ആദ്യ ദിനം നേടുമെന്നായിരുന്നു പ്രവചനം
  • തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്
Bandra Movie Box Office: ബാന്ദ്ര വിജയമോ? ബോക്സോഫീസ് കണക്ക് പറയുന്നത് എന്ത്?

ദിലീപ് നായകനായെത്തിയ ആക്ഷൻ ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക.  നവംബർ 10-നാണ് ചിത്രം റിലീസ് ചെയ്തത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കുന്നത്.

അതേസമയം റിലീസിന് പിന്നാലെ ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകളും പുറത്ത് വന്നിട്ടുണ്ട്.  ട്വിറ്ററിലെ ബോക്സോഫീസ് ട്രാക്കറുകൾ പറയുന്ന കണക്ക് പ്രകാരം ചിത്രം 1 കോടി മാത്രമാണ് ആദ്യ ദിനം നേടിയത്. എന്നാൽ ഓര്‍ മാക്‌സ്‌ മീഡിയ പങ്ക് വെച്ച കണക്ക് പ്രകാരം 2 കോടിയെങ്കിലും ചിത്രം ആദ്യ ദിനം നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ ദിലീപ് ചിത്രത്തിന് തീയ്യേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് സൂചന.

 

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സുബാഷ് കരുണ്‍.

സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ദിനേശ് മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News