Bandra Movie : 'ഈ കഥയ്ക്ക് ഒരു നായകനുണ്ട്'; ദിലീപ് ചിത്രം ബാന്ദ്രയുടെ ടീസർ പുറത്ത്

Bandra Movie Teaser : ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ബാന്ദ്ര. രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് ബാന്ദ്ര ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 06:29 PM IST
  • 147-ാം ദിലീപ് ചിത്രമാണ് ബാന്ദ്ര
  • മെയിൽ തിയറ്ററുകളിൽ എത്തിയേക്കും
  • അരുൺ ഗോപിയാണ് സംവിധായകൻ
  • ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്
Bandra Movie : 'ഈ കഥയ്ക്ക് ഒരു നായകനുണ്ട്'; ദിലീപ് ചിത്രം ബാന്ദ്രയുടെ ടീസർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിന്റെ ആക്ഷൻ പാക്കഡ് ചിത്രം ബാന്ദ്രയുടെ ടീസർ പുറത്ത് വിട്ടു. ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് ചിത്രം ഒരുക്കുന്നത്. 80, 90 കാലഘട്ടങ്ങളിൽ മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റർ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ബാന്ദ്രയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ മാസ് ആക്ഷൻ ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാര സിങ് ഖാറാന, അമിത് തിവാരി, മംമ്ത മോഹൻദാസ്,  കലാഭവൻ ഷാജോൺ, ഗണേശ് കുമാർ, ശരത് കുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലായി എത്തും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.

ALSO READ : Pathu Thala OTT : എസ്ടിആറിന്റെ 'പത്ത് തല' ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. ദിലീപ് ചിത്രം മെയിൽ തിയറ്ററുകളിൽ റിലീസ് ചെയ്തേക്കും.

സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നോബിള്‍ ജേക്കബ്, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News