Bappi Lahiri: ഓര്‍മ്മകള്‍ പുതുക്കി ബപ്പി ദാ, അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

ബോളിവുഡ് ഡിസ്ക്കോ കിംഗ്‌  ബപ്പി ദായുടെ വേര്‍പാടില്‍  രാജ്യം  മുഴുവന്‍   ഞെട്ടലിലാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 12:09 PM IST
  • ബപ്പി ദായുടെ വേര്‍പാട് വേദന സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഓര്‍ക്കുകയാണ് ആരാധകര്‍
Bappi Lahiri: ഓര്‍മ്മകള്‍ പുതുക്കി ബപ്പി ദാ, അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്  വൈറല്‍

Bappi Lahiri: ബോളിവുഡ് ഡിസ്ക്കോ കിംഗ്‌  ബപ്പി ദായുടെ വേര്‍പാടില്‍  രാജ്യം  മുഴുവന്‍   ഞെട്ടലിലാണ്.  

മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ്  വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച ആരോ​ഗ്യം വീണ്ടും മോശമാവുകയായിരുന്നു.  

തന്‍റെ വ്യക്തി ജീവിതത്തിലും  സംഗീതലോകത്തും  തനതു ശൈലിയില്‍ നിറഞ്ഞു നിന്ന അദ്ദേഹം  തന്‍റെ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഇന്ത്യന്‍  സിനിമാ സംഗീത രംഗത്തെ ഏറ്റവും പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു ബപ്പി ലാഹിരി.

Also Read: Bappi Lahiri: ബപ്പി ലാഹിരിയുടെ നിര്യാണത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, വിങ്ങിപ്പൊട്ടി ബോളിവുഡ്

അദ്ദേഹത്തിന്‍റെ വേര്‍പാട് ബോളിവുഡിനെ വീണ്ടും ശോകമൂകമാക്കിയിരിയ്ക്കുകയാണ്.  ബപ്പി ദായുടെ  വേര്‍പാട് വേദന സൃഷ്ടിക്കുമ്പോള്‍  അദ്ദേഹത്തിന്‍റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഓര്‍ക്കുകയാണ് ആരാധകര്‍.  മരണത്തിന് രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം അവസാനമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.  

 

ഇൻസ്റ്റാഗ്രാമിലെ തന്‍റെ അവസാന പോസ്റ്റിൽ, സിനിമാ രംഗത്തെ തന്‍റെ ആദ്യകാല നാളുകള്‍ അദ്ദേഹം  ഓർമ്മിക്കുകയായിരുന്നു. തന്‍റെ യൗവന കാലത്തെ ചിത്രമാണ് അദ്ദേഹം  ആരാധകരുമായി പങ്കുവച്ചത്. സ്റ്റൈലിഷ് ലൂക്കിലുള്ള  ഏറെ വ്യത്യസ്തമായ ചിത്രമായിരുന്നു അത്.   നീണ്ട മുടി, ഗ്ലാസ് ധരിച്ച്,  സ്വര്‍ണ്ണ വളകളും മാലകളും അണിഞ്ഞുള്ള, ആ കാലഘട്ടത്തില്‍നിന്നും ഏറെ  വേറിട്ട  ചിത്രം ആരാധകര്‍ക്ക് ഏറെ പ്രിയമായിരുന്നു.  

മൂന്നാം  വയസില്‍  തബല വായിക്കാൻ ആരംഭിച്ച അദ്ദേഹം  എൺപതുകളിൽ ബോളിവുഡിൽ അവിസ്മരണീയമായ ഗാനങ്ങൾ നൽകി തന്‍റെതായ  വ്യക്തിമുദ്ര പതിപ്പിച്ചു.  ബപ്പി ലാഹിരിയുടെ ആകസ്മിക വേര്‍പാട് ബോളിവുഡിന് തീരാനഷ്ടമാണ്.  ബോളിവുഡ് താരങ്ങള്‍ക്ക് ഒരു വൈകാരികമായ അടുപ്പമായിരുന്നു ബപ്പി ദായോട് ഉണ്ടായിരുന്നത്. 

ഡിസ്കോ സം​ഗീതം ജനപ്രിയമാക്കിയ വ്യക്തിയായിരുന്നു ബപ്പി ലാഹിരി.  ഇന്ത്യന്‍ സംഗീത ലോകത്ത് ഡിസ്ക്കോ സംഗീതം എന്നാല്‍ ബപ്പി ലാഹിരി മാത്രം....  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News