Bermuda Teaser: ഷെയ്ൻ നി​ഗം ചിത്രം ബർമൂഡയുടെ ടീസർ പുറത്തിറക്കി

Bermuda Teaser: ബർമൂഡയുടെ റിലീസ് ഓ​ഗസ്റ്റ് 19ലേക്ക് മാറ്റിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 12:25 PM IST
  • ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്
  • പുതിയ തിയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്
  • ചില കാരണങ്ങളാൽ ബർമൂഡയുടെ റിലീസ് ഓ​ഗസ്റ്റ് 19ലേക്ക് മാറ്റിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
  • മുൻപ് ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നായിരുന്നു റിപ്പോർട്ട്
Bermuda Teaser: ഷെയ്ൻ നി​ഗം ചിത്രം ബർമൂഡയുടെ ടീസർ പുറത്തിറക്കി

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ബർമൂഡയുടെ ടീസർ പുറത്തിറക്കി. ടി.കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. പുതിയ തിയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചില കാരണങ്ങളാൽ ബർമൂഡയുടെ റിലീസ് ഓ​ഗസ്റ്റ് 19ലേക്ക് മാറ്റിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മുൻപ് ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നായിരുന്നു റിപ്പോർട്ട്. 

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്ൻ ​നി​ഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം മോഹൻലാൽ പാടിയിരുന്നു. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ: Theerppu Movie: 'തീർപ്പു'മായി പൃഥ്വിരാജ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം ബർമൂഡയിൽ അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമായിരിക്കും ബർമൂഡയെന്നാണ് റിപ്പോർട്ടുകൾ. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News