അഞ്ച് വർഷത്തിന് ശേഷം ഭാവന മലയാളത്തിൽ ചെയ്ത ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി കവിഞ്ഞു. ഇന്ന് ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ഒരു മികച്ച ഫീൽ ഗുഡ് സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകൻ. ബാല്യകാലത്ത് പ്രണയിച്ചിരുന്ന രണ്ട് പേർ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ജിമ്മി എന്ന കഥാപാത്രമായി ഷറഫുദ്ദീനും നിത്യ എന്ന കഥാപാത്രമായി ഭാവനയും എത്തുന്നു.
ഇപ്പോഴിത ഭാവന സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ചിത്രത്തെ കുറിച്ചാണ് താരം ഈ വീഡിയോയിൽ പറയുന്നത്. 5 വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണെന്നും ആദ്യ സിനിമ റിലീസ് ആകുന്ന ഫീൽ ആണ്, ടെൻഷനുണ്ടെന്നും ഭാവന പറയുന്നു. എല്ലാവരുടെയും പിന്തുണ വേണം. തിയേറ്ററിൽ തന്നെ എല്ലാവരും സിനിമ കാണണമെന്നും ഭാവന പറഞ്ഞു. സിനിമയെ കുറിച്ചുള്ള അഭിപ്രായം നല്ലതായാലും മോശമായാലും അറിയിക്കണമെന്നും താരം പറഞ്ഞു.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഷറഫുദ്ദീന്‍, ഭാവന എന്നിവരെക്കൂടാതെ അശോകൻ, അനാർക്കലി നാസർ, സാനിയ റാഫി ഉൾപ്പെടെ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ന്റെ നിർമ്മാണം. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...