Bhool Bhulaiyya 3: കഥ അവസാനിച്ചുവെന്ന് കരുതിയോ? 'റൂഹ് ബാബ റിട്ടേൺസ്'; 'ഭൂൽ ഭുലയ്യ 3' വരുന്നു

Bhool Bhulaiyya 3: 2024 ദീപാവലിക്ക് കാർത്തിക് ആര്യന്റെ ഭൂൽ ഭുലയ്യ 3 തിയേറ്ററിൽ വരുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. മൂന്നാം ഭാ​ഗത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തിറക്കി.   

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 08:24 PM IST
  • റൂഹ് ബാബ റിട്ടേൺസ് എന്ന് കുറിച്ചുകൊണ്ടാണ് കാർത്തിക് ആര്യൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • അടുത്ത വർഷം, അതായത് 2024 ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്ത അനീസ് ബസ്‍മി തന്നെയാണ് മൂന്നാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്.
Bhool Bhulaiyya 3: കഥ അവസാനിച്ചുവെന്ന് കരുതിയോ? 'റൂഹ് ബാബ റിട്ടേൺസ്'; 'ഭൂൽ ഭുലയ്യ 3' വരുന്നു

കാർത്തിക് ആര്യൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഭൂൽ ഭുലയ്യ 2 ബോളിവുഡിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു. 2022 മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ച ചിത്രം നല്ല ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ മൂന്നാം ഭാ​ഗം അനൗൺസ് ചെയ്തിരിക്കുകയാണ്. ഭൂൽ ഭുലയ്യ 3 വരുന്നു എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. റൂഹ് ബാബ റിട്ടേൺസ് എന്ന് കുറിച്ചുകൊണ്ടാണ് കാർത്തിക് ആര്യൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അടുത്ത വർഷം, അതായത് 2024 ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്ത അനീസ് ബസ്‍മി തന്നെയാണ് മൂന്നാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവർ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി സീരിസ് ഫിലിംസിന്റെ ബാനറിലാണ് ഭൂല്‍ ഭുലയ്യ 3 ന്റെ നിര്‍മാണം.

 

Also Read: ​Guruvayur Ambalanadayil: 'ഗുരുവായൂർ അമ്പലനടയിൽ' പൃഥ്വിരാജ് വില്ലനോ? വിപിൻ ദാസ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ഭൂല്‍ ഭുലയ്യ 2 ന്റെ നിര്‍മാണം. ചിത്രം വിതരണം ചെയ്‍തത് ഗൗതം ശര്‍മയാണ്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരായിരുന്നു സംഗീത സംവിധായകർ. ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. മനു ആനന്ദ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. തബു, കിയാര അദ്വാനി, രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് പല ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 2007 ൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. അക്ഷയ് കുമാർ, വിദ്യാബാലൻ, ഷിനെയ് അഹൂജ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News