Indian 2 Movie Update: 'ഇന്ത്യൻ 2' ഓഡിയോ ലോഞ്ച് എപ്പോൾ? കാത്തിരുന്ന അപ്ഡേറ്റെത്തി

സിദ്ധാർത്ഥ്, രാകുൽ പ്രീത്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, ബ്രഹ്‍മാനന്ദൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 09:33 AM IST
  • ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ ലോഞ്ച് ചടങ്ങ് നടക്കുക.
  • ചിത്രത്തിലെ രണ്ട് ​ഗാനങ്ങൾ ഇതിനോടകം തന്നെ റിലീസ് ചെയ്തിരുന്നു.
  • അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
Indian 2 Movie Update: 'ഇന്ത്യൻ 2' ഓഡിയോ ലോഞ്ച് എപ്പോൾ? കാത്തിരുന്ന അപ്ഡേറ്റെത്തി

ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ ലോഞ്ച് ചടങ്ങ് നടക്കുക. ചിത്രത്തിലെ രണ്ട് ​ഗാനങ്ങൾ ഇതിനോടകം തന്നെ റിലീസ് ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.

ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസനെ കൂടാതെ സിദ്ധാർത്ഥ്, രാകുൽ പ്രീത്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, ബ്രഹ്‍മാനന്ദൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Also Read: Pithala Maathi: 'പിത്തലമാത്തി' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ എത്തി

 

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ, പി ആർ ഒ - ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമണിത്. ശങ്കറ്‍ ഒരുക്കിയ ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്. ചിത്രത്തിലൂടെ കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News