Prithviraj FB post: എമ്പുരാനോ അതോ പുതിയ ചിത്രമോ? സർപ്രൈസ് ഒളിപ്പിച്ച് പൃഥ്വിരാജിന്റെ പോസ്റ്റ്

പൃഥ്വിരാജ് ഫേസ്ബുക്കിലും ഇൻസ്റ്റാ​ഗ്രമിലും മറ്റും ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടന വിസ്മയം മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമായ ഇന്ന് പൃഥ്വിരാജ് ഇട്ട പോസ്റ്റാണിത്.

Written by - Zee Malayalam News Desk | Last Updated : May 21, 2022, 04:13 PM IST
  • ബ്രോ ഡാഡിയിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • എമ്പുരാൻ അടുത്ത വർഷം ഇറങ്ങും എന്നാണോ അതോ മോഹൻലാലിനൊപ്പം പൃഥ്വി പുതിയ ചിത്രം പ്ലാൻ ചെയ്യുന്നുണ്ടോ എന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ വന്നിരിക്കുന്ന സംശയം.
Prithviraj FB post: എമ്പുരാനോ അതോ പുതിയ ചിത്രമോ? സർപ്രൈസ് ഒളിപ്പിച്ച് പൃഥ്വിരാജിന്റെ പോസ്റ്റ്

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് ലൂസിഫറും ബ്രോ ഡാഡിയും. ലൂസിഫറിലൂടെയാണ് ഈ കോമ്പോ തുടക്കമിട്ടത്. ഇത് വമ്പൻ ഹിറ്റ് ആകുകയും ചെയ്തു. ഒടിടിയിലാണ് ഇറങ്ങിയതെങ്കിലും ബ്രോ ഡാഡിയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ ആണ് ഇനി ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

എന്നാൽ പൃഥ്വിരാജ് ഫേസ്ബുക്കിലും ഇൻസ്റ്റാ​ഗ്രമിലും മറ്റും ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടന വിസ്മയം മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമായ ഇന്ന് പൃഥ്വിരാജ് ഇട്ട പോസ്റ്റാണിത്. മോഹൻലാലിന് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ളതാണ് പോസ്റ്റെങ്കിലും അതിൽ മറ്റ് ചില കാര്യങ്ങൾ കൂടി താരം പറയാതെ പറയുന്നുണ്ട്. പൃഥ്വി പോസ്റ്റ് ചെയ്ത ആ പിറന്നാൾ ആശംസ ഇങ്ങനെയാണ്...

ഇല്ല ... ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും !” ഹാപ്പി ബർത്ത്ഡേ ചേട്ടാ!. ഈ പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നതും ചർച്ചയാക്കിയിരിക്കുന്നതും. ബ്രോ ഡാഡിയിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്പുരാൻ ചിത്രം അടുത്ത വർഷം ഇറങ്ങും എന്നാണോ അതോ മോഹൻലാലിനൊപ്പം പൃഥ്വി പുതിയ ചിത്രം പ്ലാൻ ചെയ്യുന്നുണ്ടോ എന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ വന്നിരിക്കുന്ന സംശയം. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 

Also Read: മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം; ഏറ്റെടുത്ത് ആരാധകർ

എല്ലാ വർഷവും വന്നാ അത്രയും നല്ലത് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വന്നില്ലേൽ ഞങ്ങളും വിടില്ല എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു മറ്റ് ചിലർ കമന്റ് ചെയ്തത്. ഏതായാലും ഈ കോമ്പോയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് പോസ്റ്റിന് ലഭിച്ച കമന്റുകളിൽ നിന്ന് വ്യക്തമാണ്. 

Also Read: Mammootty wishes Mohanlal: ''പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'', മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

മോഹൻലാലിന് പിറന്നാൾ ആശംസിച്ച് കൊണ്ട് ബ്രോ ഡാഡിയിലെ തീം സോങ് വച്ച് ഡയറക്ടർ കട്ട് എന്ന് പറഞ്ഞ് ഒരു വീഡിയോ പൃഥ്വിരാജ് നേരത്തെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ പോസ്റ്റ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News