Mammootty wishes Mohanlal: ''പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'', മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. 

Written by - Zee Malayalam News Desk | Last Updated : May 21, 2022, 11:28 AM IST
  • പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
  • ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്.
  • ലാലിന്റെ പിറന്നാൾ ഫാൻസുകാർ ആഘോഷിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Mammootty wishes Mohanlal: ''പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'', മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

കൊച്ചി: മലയാളികളുടെ ലാലേട്ടന് ഇന്ന് പിറന്നാൾ ദിനമാണ്. മോഹൻലാലിന്റെ ഫാൻസ് അടക്കം നിരവധി പേർ ഇതിനോടകം സോഷ്യൽ മീഡിയയിലും മറ്റുമായി ലാലിന് ജന്മദിനാശംസകൾ നേർന്ന് കഴിഞ്ഞു. ഇതിൽ എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത് മോഹൻലാലിനുള്ള മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളായിരിക്കും. 

"പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ" എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. മോഹൻലാലിന്റെ 62ാം പിറന്നാളാണ് ഇന്ന്. ലാലിന്റെ പിറന്നാൾ ഫാൻസുകാർ ആഘോഷിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Also Read: 12th Man Review: ട്വിസ്റ്റുകളുടെ പെരുമഴ.. മോഹൻലാൽ -ജീത്തു ജോസഫ് പ്രതീക്ഷ തെറ്റിച്ചില്ല; ഞെട്ടിക്കും ഈ പന്ത്രണ്ടാമൻ

 

ബ്രോ ഡാഡി എന്ന ചിത്രത്തിലെ തീം സോങ് ചേർത്തൊരു വീഡിയോ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ എന്ന ക്യാപഷനോടെയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മോഹൻലാലും തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. ഖത്തറിൽ നിന്നുള്ള ഒരു വീഡിയോ ശ്രദ്ധ നേടുന്നുണ്ട്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ ലാൽ കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നുണ്ട്. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News