ബിഗ് ബോസ് സീസൺ 4ലെ ജനപ്രിയ മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്‌ണൻ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കിലാണ്. ഏറ്റവും ഒടുവിൽ ഇന്ന് തിരുവനന്തപുരത്തായിരുന്നു റോബിൻ എത്തിയത്. വൻ ജനത്തിരക്കായിരുന്നു റോബിനെക്കാണാൻ വേണ്ടി തടിച്ച് കൂടിയത്. ഇയു അക്കാഡമിക്സ് എന്ന എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനാണ് റോബിൻ എത്തിയത്. റോബിൻ മുൻപ് പല സ്ഥലങ്ങളിലായി ചെന്നപ്പോൾ ഉണ്ടായിരുന്ന തിരക്കുകൾ ഇവിടെയും ആവർത്തിച്ചു.
അടുത്തിടെ റോബിൻ ദിൽഷ എന്നിവരുടെ വ്യക്തിജീവിതത്തിൽ ഇവർ എടുത്തിരുന്ന തീരുമാനങ്ങളും ദിൽഷയുടെ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ദിൽഷ റോബിനോട് കാണിച്ചത് ശരിയല്ലെന്നും ദിൽഷ റോബിനെ തേച്ചെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ സംസാരമായി. അതിനിടയിലാണ് റോബിൻ ഓരോ ഉത്ഘാടനങ്ങൾക്കുമായി എത്തുന്നത്.
"ദിസ് ഇസ് ഡോ. റോബിൻ രാധാകൃഷ്‌ണൻ, ദിസ് ഇസ് മി, ദിസ് ഇസ് വാട്ട് ഐ ടു" ഈ പഞ്ച് ഡയലോഗ് പറഞ്ഞുകൊണ്ടാണ് റോബിൻ തുടങ്ങിയത്. ബിഗ് ബോസിൽ റോബിൻ നിന്നപ്പോൾ പറഞ്ഞ ഈ ഡയലോഗ് റോബിൻ ആരാധകർക്ക് പ്രിയപ്പെട്ട ഒന്നാണ്. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ റോബിൻ ഇത് പറയാറുമുണ്ട്.
" ദിസ് ഇസ് ഡോ. റോബിൻ രാധാകൃഷ്‌ണൻ, ദിസ് ഇസ് മി, ദിസ് ഇസ് വാട്ട് ഐ ടു.. മലയാളത്തിൽ പറയെടാ മലയാളി. ഇത് കാണുമ്പോൾ ചിലർക്ക് കുരു പൊട്ടും, പൊട്ടിക്കോട്ടെ. എന്നെ വെറുക്കുന്ന പലരും പറഞ്ഞു ഞാൻ എന്ത് സോഷ്യൽ മെസേജാണ് നൽകുന്നതെന്ന്. അവരോട് എനിക്ക് പറയാനുള്ളത് അവൻ അവന്റെ കാര്യം നോക്കി ജീവിക്കുക.
അനാവശ്യമായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കാതിരിക്കുക. ആരെയും ഹർട്ട് ചെയ്യാതിരിക്കുക. പല തരത്തിലുള്ള ഡീഗ്രേഡിങ്ങ് നടക്കുന്നുണ്ട്. ഞാൻ അത് ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല. ഇഷ്ടപ്പെടുന്നെങ്കിൽ ഇഷ്ടപ്പെട്ടാൽ മാത്രം മതി.. ആരും ഡീഗ്രേയിഡ് ചെയ്യരുത്. എല്ലാവരും ഹാപ്പിയായിട്ട് ഇരിക്കുക. സിനിമയുടെ പ്രീ പ്രൊഡക്ഷൻ സ്റ്റേജ് നടക്കുകയാണ്.
സെപ്റ്റംബർ ആദ്യ വാരം ഷൂട്ട് സ്റ്റാർട്ട് ചെയ്യാൻ സാധയതയുണ്ട്. എല്ലാവരും സപ്പോർട്ട് ചെയ്യണം. ഇന്ന് സ്‌കൂളും ഓഫീസും ഒക്കെ ഉണ്ട്.. വർക്കിങ് ഡേ ആൺ. എന്നിട്ടും ഇത്രയും പേര് വന്നതിൽ ഒരുപാഠ സന്തോഷം. നിങ്ങളുടെ എല്ലാവരുടെയും സമയം എനിക്ക് വേണ്ടി മാറ്റി. ഒരുപാട് നന്ദി. "
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.