"ഈ പണി നിർത്തികൂടെ" മോഹൻലാലിനെതിരെ സൈബർ ആക്രമണവുമായി ഡോ.റോബിന്റെ ആരാധകർ

Dr Robin Fans Cyber Attack on Mohanlal നടന് നിലപാടില്ല, അവതാരകനായ സൂപ്പർ താരം മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പെരുമാറുന്നത് തുടങ്ങിയവ ആരോപിച്ചാണ് ഡോ. റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തി കമന്റ് രേഖപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 03:06 PM IST
  • നടന് നിലപാടില്ല, അവതാരകനായ സൂപ്പർ താരം മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പെരുമാറുന്നത് തുടങ്ങിയവ ആരോപിച്ചാണ് ഡോ. റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തി കമന്റ് രേഖപ്പെടുത്തുന്നത്.
  • അതോടൊപ്പം നടനെ വ്യക്തിഹത്യ നടത്തിയ കമന്റുകളും ഇതിനോടൊപ്പം പ്രത്യക്ഷമായിട്ടുണ്ട്,.
"ഈ പണി നിർത്തികൂടെ" മോഹൻലാലിനെതിരെ സൈബർ ആക്രമണവുമായി ഡോ.റോബിന്റെ ആരാധകർ

കൊച്ചി : ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്ന് ഡോ.റോബിൻ രാധകൃഷ്ണനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. നടന് നിലപാടില്ല, അവതാരകനായ സൂപ്പർ താരം മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പെരുമാറുന്നത് തുടങ്ങിയവ ആരോപിച്ചാണ് ഡോ. റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തി കമന്റ് രേഖപ്പെടുത്തുന്നത്. അതോടൊപ്പം നടനെ വ്യക്തിഹത്യ നടത്തിയ കമന്റുകളും ഇതിനോടൊപ്പം പ്രത്യക്ഷമായിട്ടുണ്ട്,.

മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായ കമന്റുകൾ

"കുറച്ചു ക്യാഷിനും ഒരു കോൺട്രാക്ടിന്റെ ബേസിൽ ഏഷ്യാനെറ്റിന്റെ trp റേറ്റിങ്ങിനു വേണ്ടി സ്വന്തം നിലപാട് പണയം വെക്കുന്ന വ്യക്തിത്വം ആയി മാറാൻ താങ്കൾക്ക് കഴിഞ്ഞെങ്കിൽ really shame on you #Mohanlal" എന്നാണ് താരത്തിന് ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായി രേഖപ്പെടുത്തിയ കമന്റ്.

ALSO READ : "ബിഗ് ബോസ് ചതിച്ചതാ... ലാലേട്ടൻ പറ്റിച്ചതാ..." പൊട്ടിക്കരഞ്ഞ് ഡോ. റോബിന്റെ ആരാധിക

"നിങ്ങളുടെ വലിയൊരു ആരാധിക ആയിരുന്നു പക്ഷേ സ്വന്തം വെക്തിത്വം പോലും മറന്നു നിങ്ങൾ തീരുമാനിച്ചു ഡോക്ടറെ പുറത്താകാൻ. ഡോക്ടർക് പറയാനുള്ളത് കേൾക്കാൻപോലും ഉള്ള മനസ് നിങ്ങൾ കാണിച്ചില്ല തെറ്റ് ചെയ്തെന്നു ഡോക്ടറെകൊണ്ട് പറയിപ്പിച്ചു നിങ്ങൾ. ജനങളുടെ പിന്തുണ കൊണ്ടാ നിങ്ങൾ ഇത്രയും വലിയൊരു നടൻ ആയത്. ആ ജനങ്ങൾ തന്നെ ആണ് ഡോക്ടറെയും ഇപ്പോ പിന്തുണച്ചത്. സൊ ജനങ്ങളുടെ മനസ്സിൽ എന്നും ഡോക്ടർ ആണ് ഹീറോ" എന്ന് മറ്റൊരു ഫേസ്ബുക്ക് പ്രൊഫൈാൽ മോഹൻലാലിന്റെ പോസ്റ്റിന് താഴെയായി കമന്റ് ചെയ്തു.

"ഡോക്ടർ റോബിനെ തിരിച്ചെടുത്തില്ലേൽ ഏഷ്യാനെറ്റ്‌ ഞങ്ങൾ പൂട്ടിക്കും...." എന്നുള്ള കമന്റുകളും കാണാൻ ഇടയായിട്ടുണ്ട്.

ALSO READ : Bigg Boss Malayalam Season 4 : "അന്തസ് വേണം ബിഗ് ബോസേ"; ജാസ്മിൻ, റോബിന്റെ അമ്മയ്ക്ക് വിളിച്ചിട്ടും അനങ്ങിയില്ല; ബിഗ് ബോസിനെതിരെ സാബുമോൻ

കൂടാതെ മലയാളം സൂപ്പർ സ്റ്റാറിന് വ്യക്തിപരമായി ചില പ്രൊഫൈലുകൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റോബിനെ പുറത്താക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ അറിയിച്ചിരുന്നത്. എന്നാൽ ഇത് നടനെതിരെ തിരിയാൻ റോബിന്റെ ആരാധകരെ പ്രേരിപ്പിക്കുകയും ചെയ്തു. 

"പ്രേക്ഷകരോട് നിങ്ങൾ ചെയ്തത് ചതി ആണ്.ഇത്രയും നാൾ വോട്ട് ചെയ്ത ഞങ്ങളെ വിഡ്ഢികളാക്കി .Mr. Mohanlal ഇന്ന് എപിസോഡിൽ പറയുന്നത് കേട്ടു പ്രേഷകരുടെ വിധി ആണ് എന്ന്,പ്രേക്ഷകരാണ് തീരുമാനിക്കുന്നത് എന്ന്.,99% പ്രേക്ഷകരും Dr.Robin win ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.എന്നിട്ടും പ്രേക്ഷകരുടെ തീരുമാനം എന്ന് പറഞ്ഞ് Robine Evict ചെയ്തത് വളരെ മോശം ആയി പോയി.ലാസ്റ്റ് പ്രോമോയിലും ഞങ്ങൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു റോബിൻ തിരിച്ച് വരുമെന്ന്,ഇപ്പോളും പ്രതീക്ഷിക്കുന്നു.physical assault ennu paranju Robine പുറത്താക്കിയാൽ same തെറ്റ് ചെയ്ത Ronson and Vinay koodi പുറത്തുപോകാൻ അർഹരാണ്.ഇനിയെങ്കിലും പ്രേക്ഷകരുടെ തീരുമാനം എന്ന് വിളിച്ചു പറയുന്നത് നിർത്തുക. #bringbackrobin" തുടങ്ങിയ കമന്റുകളും മോഹൻലാലിനെതിരെ ഉടലെടുത്തു. 

ALSO READ : Bigg Boss Malayalam : കപ്പ് കൊണ്ട് വരണമെന്ന് നിമിഷ പറഞ്ഞു; ദേ ജാസ്മിൻ കപ്പ് കൊണ്ട് വന്നു!!!

റോബിൻ പുറമെ ജാസ്മിനും ബിഗ് ബോസിൽ നിന്നും പുറത്തായി. ജാസ്മിൻ സ്വയം ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകുവായിരുന്നു. ഈ ആഴ്ചയിൽ രണ്ട് മത്സാരാർഥികൾ ഷോയുടെ പുറത്തേക്ക് പോയതോടെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്ത മറ്റ് മത്സരാർഥികളായ റോൺസൺ, അഖിൽ, റിയാസ്, ബ്ലസ്ലി, ദിൽഷാ, വിനയ് എന്നിവർ  സീസണിൽ തുടരുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News