Bigg Boss Malayalam : കപ്പ് കൊണ്ട് വരണമെന്ന് നിമിഷ പറഞ്ഞു; ദേ ജാസ്മിൻ കപ്പ് കൊണ്ട് വന്നു!!!

Biogg House Malayalam Season 4 Jasmine M Moosa Nimisha PS മത്സരത്തിന്റെ ഏഴാം ആഴ്ചയിൽ ബിഗ് ബോസിൽ നിന്ന് എവിക്ടായ നിമിഷ റിയാലിറ്റി ഷോയുടെ പുറത്തേക്ക് പോകുമ്പോൾ ജാസ്മിനോട് കപ്പ് കൊണ്ട് വരണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 04:29 PM IST
  • മത്സരത്തിന്റെ ഏഴാം ആഴ്ചയിൽ ബിഗ് ബോസിൽ നിന്ന് എവിക്ടായ നിമിഷ റിയാലിറ്റി ഷോയുടെ പുറത്തേക്ക് പോകുമ്പോൾ ജാസ്മിനോട് കപ്പ് കൊണ്ട് വരണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
  • പറഞ്ഞത് പോലെ ഷോയിലെ തന്റെ ഉറ്റ കൂട്ടികാരിക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ജാസ്മിൻ!!. കപ്പും കൊണ്ട് വന്നു !!
Bigg Boss Malayalam : കപ്പ് കൊണ്ട് വരണമെന്ന് നിമിഷ പറഞ്ഞു; ദേ ജാസ്മിൻ കപ്പ് കൊണ്ട് വന്നു!!!

ബാംഗ്ലൂർ : ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. സീസൺ നാലിന്റെ ഫിനാലെയിലേക്കെത്തുന്ന അവസാന അഞ്ച് പേരിൽ ജാസ്മിൻ ഉണ്ടാകുമെന്ന് റിയാലിറ്റി ഷോയിലെ മത്സരാർഥികൾ പോലും പ്രവചിച്ചിരുന്നു താരമായിരുന്നു ജാസ്മിൻ. എന്നാൽ മത്സരം പത്ത് ആഴ്ചകൾ പിന്നിട്ടപ്പോൾ ജാസ്മിൻ തന്നെ സ്വയം മത്സരത്തിൽ നിന്ന് പിന്മാറി. 

അതേസമയം മത്സരത്തിന്റെ ഏഴാം ആഴ്ചയിൽ ബിഗ് ബോസിൽ നിന്ന് എവിക്ടായ നിമിഷ റിയാലിറ്റി ഷോയുടെ പുറത്തേക്ക് പോകുമ്പോൾ ജാസ്മിനോട് കപ്പ് കൊണ്ട് വരണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പറഞ്ഞത് പോലെ ഷോയിലെ തന്റെ ഉറ്റ കൂട്ടികാരിക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ജാസ്മിൻ!!. കപ്പും കൊണ്ട് വന്നു !!

ALSO READ : "ബിഗ് ബോസ് ചതിച്ചതാ... ലാലേട്ടൻ പറ്റിച്ചതാ..." പൊട്ടിക്കരഞ്ഞ് ഡോ. റോബിന്റെ ആരാധിക

"കപ്പ് വന്നിട്ടുണ്ട് പിള്ളേച്ചാ" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നിമിഷ ജാസ്മിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. മത്സരത്തിനിടെ നിമിഷ ഉപയോഗിച്ചുകൊണ്ടിരുന്ന ചായ കപ്പാണ് ജാസ്മിൻ തന്റെ ഉറ്റ കൂട്ടുകാരിക്ക് ഷോയിൽ പുറത്തായതിന് പിന്നാലെ എത്തിച്ച് നൽകിയത്. 

നിന്നോട് കപ്പ് കൊണ്ട് വരണമെന്നല്ലേ പറഞ്ഞത് എന്ന് നിമിഷ ചോദിക്കുമ്പോൾ, അതേ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ നിമിഷ ബിഗ് ബോസിൽ ഉപയോഗിച്ചിരുന്നു ചായ കപ്പ നൽകുകയായിരുന്നു ജാസ്മിൻ. 

വീഡിയോ കാണാം

ALSO READ : Bigg Boss Malayalam Season 4 : "അന്തസ് വേണം ബിഗ് ബോസേ"; ജാസ്മിൻ, റോബിന്റെ അമ്മയ്ക്ക് വിളിച്ചിട്ടും അനങ്ങിയില്ല; ബിഗ് ബോസിനെതിരെ സാബുമോൻ

അതേസമയം ജാസ്മിന് പിന്നാലെ താരത്തിന്റെ പ്രധാന എതിരാളിയായിരുന്നു ഡോ. റോബിനും മത്സരത്തിൽ നിന്നും പുറത്തായി. വീക്കിലി ടാസ്കിനിടെ റോബിൻ വൈൽഡ് കാർഡ് എൻട്രിയായ റിയാസ് സലീമിനെ കായികമായി ഉപദ്രവിക്കുകയും ബിഗ് ബോസ്, താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തി റോബിന്റെ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 

റോബിൻ ഈ ആഴ്ചയിൽ പുറത്താകുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് ജാസ്മിനും റിയാലിറ്റി ഷോയിൽ നിന്ന് സ്വയം പുറത്തേക്ക് ഇറങ്ങിയത്. ഇരുവരും പുറത്തായതോടെ എവിക്ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ മത്സരാർഥികളായ റോൺസൺ, അഖിൽ, റിയാസ്, ബ്ലസ്ലി, ദിൽഷാ വിനയ് എന്നിവർ അടുത്താഴ്ചയിലേക്ക് സുരക്ഷിതരാകുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News