''ദിൽഷ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു''; സാബുമോന്റെ പ്രതികരണം വൈറലാകുന്നു

ഡോ. റോബിന്റെ മാനറിസങ്ങൾ കാണിച്ച് കൊണ്ട് സാബുമോൻ ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 12:31 PM IST
  • ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷ സ്വന്തമാക്കിയിരിക്കുകയാണ്.
  • ദിൽഷയുടെ വിജയത്തിന് പിന്നാലെ നിരവധി പോസ്റ്റുകളും കമന്റുകളും എല്ലാം ദിൽഷയ്ക്ക് അനുകൂലമായും പ്രതികൂലമായും ഒക്കെ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
  • ഇതിനിടെ ബി​ഗ് ബോസ് സീസൺ 1 വിജയി ആയ സാബുമോന്റെ പ്രതികരണമാണ് ഏറ്റവും അധികം വൈറലാകുന്നത്.
''ദിൽഷ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു''; സാബുമോന്റെ പ്രതികരണം വൈറലാകുന്നു

ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് ദിൽഷ പ്രസന്നൻ ആണ്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷ സ്വന്തമാക്കിയിരിക്കുകയാണ്. ദിൽഷയുടെ വിജയത്തിന് പിന്നാലെ നിരവധി പോസ്റ്റുകളും കമന്റുകളും എല്ലാം ദിൽഷയ്ക്ക് അനുകൂലമായും പ്രതികൂലമായും ഒക്കെ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇതിനിടെ ബി​ഗ് ബോസ് സീസൺ 1 വിജയി ആയ സാബുമോന്റെ പ്രതികരണമാണ് ഏറ്റവും അധികം വൈറലാകുന്നത്. 

ഡോ. റോബിന്റെ മാനറിസങ്ങൾ കാണിച്ച് കൊണ്ട് സാബുമോൻ ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഡോ. റോബിൻ ദൈവത്തിന്റെ ദിൽഷ ബി​ഗ് ബോസ് സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു എന്ന് ക്യാമറയുടെ പിന്നിൽ നിന്നും ഒരാൾ പറയുന്നത് കേൾക്കാം. തുടർന്ന് റോബിൻ ചെയ്യുന്ന പോലെ അലറി വിളിച്ച് കൊണ്ട് കാര്യങ്ങൾ പറയുകയാണ് സാബുമോൻ. തുടർന്ന് സാബുമോൻ പറയുന്നത് ഇങ്ങനെയാണ് ഞങ്ങടെ കല്യാണം ഓക്കെ.. കല്യാണം കഴിക്കുന്നു, ഞങ്ങൾ വിവാഹം കഴിക്കുന്നു...എന്ന് പറഞ്ഞ് റോബിന്റെ മാനറിസങ്ങൾ എല്ലാം കാണിച്ച് കൊണ്ട് നിലത്ത് വീഴുകയാണ്. വീഡിയോ എടുക്കുന്ന ആൾ സാബുമോനെ വിളിച്ച് എഴുന്നേൽപ്പിച്ച ശേഷം സാബുമോൻ പറയുന്നു റോബിന്റെ ഒരു പ്രതികരണമാണ് കാണിച്ചതെന്ന്. 

Also Read: Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്

 

ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് സാബുമോൻ പറയുന്നത്.. മൂക്കാമണ്ട അടിച്ച് പൊട്ടിക്കാനുണ്ട്.. ഞാൻ അത് പോയി ചെയ്തിട്ട് വരട്ടെ എന്ന് പറഞ്ഞ് വീണ്ടും റോബിന്റെ മാനറിസങ്ങൾ കാണിക്കുകയാണ് സാബുമോൻ. ഈ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബ്ലെസ്ലി ആർമി ഈ വീഡിയോ ഏറ്റെടുത്ത് ഫേസ്ബുക്ക് പേജുകളിലൊക്കെയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Bigg Boss Malayalam 4 Winner: ദില്‍ഷ കപ്പടിച്ചിട്ടും റോബിന്‍ ചിരിച്ചില്ലേ?

Bigg Boss Malayalam Season 4 Winner: ബിഗ്‌ബോസ് സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്. പിന്നീട് ധന്യ,ലക്ഷ്മിപ്രിയ എന്നിവരും. അവശേഷിച്ച മൂന്നുപേരില്‍ റിയാസ് പുറത്തായതോടെ ദില്‍ഷയും ബ്ലെസ്ലിയും മാത്രമായി. 

ഇതോരോന്നായി മോഹന്‍ലാല്‍ പ്രഖ്യാപിക്കുമ്പോഴും ഓരോരുത്തരായി തിരികെ ചെല്ലുമ്പോഴും ജാസ്മിനടക്കമുള്ള പുറത്തായ മത്സരാര്‍ത്ഥികളെല്ലാം  ചിരിച്ചും വിഷമിച്ചും ആശ്വസിപ്പിച്ചുമാണ് അവരെ വരവേറ്റത്. എന്നാല്‍ ഈ നേരത്തൊന്നും ഡോ.റോബിന്റെ മുഖത്ത് അല്പം പോലും പുഞ്ചിരി ഉണ്ടായിരുന്നില്ല. ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കട്ടക്കലിപ്പോടെയായിരുന്നു റോബിന്റെ ഇരിപ്പ്. ഇനി ബ്ലെസ്ലിയും ദില്‍ഷയും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞപ്പോഴും അതേ ഭാവത്തോടെ നോക്കിയിരിക്കുകയായിരുന്നു ഡോക്ടര്‍.

ഒടുവില്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോഴും റോബിന്‍ ചിരിച്ചതുപോലുമില്ല. എല്ലാവരും സ്‌റ്റേജിലേക്കെത്തി ദില്‍ഷയെ അഭിനന്ദിച്ചപ്പോഴും റോബിന്‍ അനങ്ങിയില്ല. പിന്നീട്  ദില്‍ഷയ്ക്ക് മോഹന്‍ലാല്‍ മൈക്ക് കൈമാറി. അപ്പോള്‍ തന്റെ സന്തോഷം പങ്കുവച്ച ദില്‍ഷ അച്ഛനും അമ്മയ്ക്കും പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റിനും നന്ദി പറഞ്ഞു. ഒപ്പം തന്റെ സുഹൃത്തായ ഡോ.റോബിന്‍ രാധാകൃഷ്ണനോട് പ്രത്യേകം നന്ദി പറയുന്നു എന്നും ദില്‍ഷ പറഞ്ഞു.അപ്പോള്‍ മാത്രമാണ് റോബിന്‍ ഒന്ന് പുഞ്ചിരിച്ചത്. 

Trending News