Bigg Boss Malayalam Season 6 : കളി മാറ്റി പിടിക്കുകയാണെന്ന് മോഹൻലാൽ, ബിഗ് ബോസ് സീസൺ-6-ൽ എന്താണ് സർപ്രൈസ്

Bigg Boss Malayalam Season 6 New Update: 1 മിനിറ്റ് 50 സെക്കൻറ് ദൈർഘ്യമുള്ള പ്രമോയോണ് റിലീസ് ചെയ്തത്.  അതേസമയം സീസൺ-6 എന്ന് തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 08:26 AM IST
  • പലതും പഠിക്കേണ്ടി വരുമെന്നും കളി മാറ്റുകയാണെന്നും പുതിയ പ്രമോയിൽ പറയുന്നു
  • മത്സരത്തിൽ പുതിയൊരു സമീപനം ഉണ്ടാവുമെന്നും മോഹൻലാൽ
  • ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കിൽ മാ‍ർച്ചിലോ വേണം സീസൺ-6 എത്തുക
  • മത്സരാർഥികൾക്ക് കിടന്നുറങ്ങാൻ നാല് ബെഡ് റൂം ഉണ്ടാകുമെന്നാണ് മോഹൻലാൽ പ്രമോയിൽ പറഞ്ഞത്
Bigg Boss Malayalam Season 6 : കളി മാറ്റി പിടിക്കുകയാണെന്ന് മോഹൻലാൽ, ബിഗ് ബോസ് സീസൺ-6-ൽ എന്താണ് സർപ്രൈസ്

Bigg Boss Season 6 Updates: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ബിഗ് ബോസ് സീസൺ-6 ൻറെ പുത്തൻ പ്രമോ ശനിയാഴ്ച റിലീസായി. വളരെ അധികം വലിയ സർപ്രൈസ് ഒളിപ്പിച്ച് വെച്ചാണ് പ്രമോ എത്തിയിരിക്കുന്നത്. മൊത്തത്തിൽ ഒന്ന് മാറ്റ് പിടിക്കും എന്നാണ പ്രമോയിലുള്ള സൂചന. അത് കൊണ്ട് തന്നെ മത്സരത്തിൽ പുതിയൊരു സമീപനം ഉണ്ടാവുമെന്നും മോഹൻലാൽ പറയുന്നുണ്ട്. 

പലതും പഠിക്കേണ്ടി വരുമെന്നും കളി മാറ്റുകയാണെന്നും പുതിയ പ്രമോയിൽ പറയുന്നു. എന്തായാലും വലിയ സർപ്രൈസുകളിൽ ചിലതൊക്കെ ഇത്തവണ ബിഗ് ബോസിൽ ഉണ്ടെന്ന് വേണം കരുതാൻ. 1 മിനിറ്റ് 50 സെക്കൻറ് ദൈർഘ്യമുള്ള പ്രമോയോണ് റിലീസ് ചെയ്തത്.  അതേസമയം സീസൺ-6 എന്ന് തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കിൽ മാ‍ർച്ചിലോ വേണം സീസൺ-6 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാൻ.

നേരത്തെ എത്തിയ പ്രമോയിൽ മത്സരാർഥികൾക്ക് കിടന്നുറങ്ങാൻ നാല് ബെഡ് റൂം ഉണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത്. നാലാം സീസണിൽ ഒരുക്കിയിരുന്ന ക്യാപ്റ്റന്റെ മുറി പോലെ എന്തെങ്കിലും പ്രത്യേകത ഇത്തവണ ഉണ്ടാവുമോ എന്നതിൽ വ്യക്തതയില്ല. ഇത്തരം എന്തെങ്കിലും സ‍ർപ്രൈസുകൾ കൂടി ആറാം സീസണിൽ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷക സംസാരം.

 

 ഐസ്ക്രീം ബ്രാൻഡ് സ്കീയും ഇലക്ട്രിക് ബ്രാൻഡുകളിലൊന്നായ ആറ്റംബെർഗുമാണ് ബിഗ് ബോസ് മലയാളം ഇത്തവണ അവതരിപ്പിക്കുന്നത്. ഒപ്പം മേക്കപ്പ് ബ്രാൻഡായ ഡാസ്ലെറും ഷോയ്ക്കൊപ്പം ചേരുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഷൂട്ടിങ്ങ് സെറ്റ് മുംബൈക്ക് പകരം ചെന്നൈ ആയിരിക്കുമെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ അഭ്യൂഹങ്ങൾ കഴിയണമെങ്കിൽ ഷോയുടെ തീയ്യതി പുറത്ത് വരണം. ഇത് സംബന്ധിച്ചാണ് ആരാധക‍‍ർ കാത്തിരിക്കുന്നത്.

നേരത്തെ ഹോട് സ്റ്റാർ ഷോയുടെ ലോഗോ അടക്കം പങ്ക് വെച്ചിരുന്നു. മോഹൻലാൽ തന്നെയായിരിക്കും ഇത്തവണയും ഷോ ഹോസ്റ്റ് ചെയ്യുക എന്ന് വ്യക്തമായി കഴിഞ്ഞു. നിലവിൽ നടന്നു കൊണ്ടിരിക്കുന്നത് മത്സരാർഥികളുടെ തിരഞ്ഞെടുപ്പാണെന്നാണ് സൂചന. ഇതിനൊപ്പം അണിയറയിൽ ബിഗ്ബോസ് സെറ്റിന്റെ ഒരുക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുണ്ട്. അണിയറ പ്രവർത്തകരെ ക്ഷണിച്ച് കൊണ്ട് എൻഡമോൾ ഷൈൻ ഹയറിംഗ് കാർഡുകളും പങ്ക് വെച്ചിരുന്നു.

കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി പുതിയ സീസണിൽ മത്സരാർഥികൾക്ക് എന്തെങ്കിലും ഹിമാലയൻ ടാസ്ക് കൊടുക്കാനാണോ ഉദ്ദേശം എന്ന് ചില പ്രേക്ഷകർ പ്രമോയിൽ കമൻറ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും പ്രതീക്ഷിക്കാം എന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും സീസൺ ആരംഭിച്ചാൽ മാത്രമെ ഇത്തരം അഭ്യൂഹങ്ങൾ അവസാനിക്കൂ.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News