Bigg Boss Malayalam : പുതിയ സീസൺ തുടങ്ങിട്ട് രണ്ട് ദിവസമായില്ല ; അതിനുള്ളിൽ ബിഗ് ബോസ് വീട്ടിൽ ലൗ ട്രാക്ക് ഒക്കെ ചർച്ചയായി

Bigg Boss Malayalam Season 6 : മാർച്ച് പത്താം തീയതി ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ ആറിലേക്ക് രണ്ട് സാധാരണക്കാരായ മത്സരാർഥികൾ ഉൾപ്പെടെ 19 പേരാണ് മത്സരിക്കാനെത്തിയിരിക്കുന്നത്

Written by - Jenish Thomas | Last Updated : Mar 12, 2024, 07:14 PM IST
  • ഗബ്രിയും ജാസ്മിനും തമ്മിലാണ് ലവ് ട്രാക്ക് മറ്റ് മത്സരാർഥികൾക്ക് സംശയം
  • ഇക്കാര്യത്തിൽ വ്യക്ത വരുത്തുകയായിരുന്നു ഇരുവരും
Bigg Boss Malayalam : പുതിയ സീസൺ തുടങ്ങിട്ട് രണ്ട് ദിവസമായില്ല ; അതിനുള്ളിൽ ബിഗ് ബോസ് വീട്ടിൽ ലൗ ട്രാക്ക് ഒക്കെ ചർച്ചയായി

Bigg Boss Malayalam Season 6 Updates : പ്രേക്ഷകർ കാത്തിരിന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന്റെ ഈ ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു. രണ്ട് സാധാരണക്കാർ ഉൾപ്പെടെ 19 പേരാണ് 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യവെച്ച് ബിഗ് ബോസിലേക്കെത്തിയിരിക്കുന്നത്. എല്ലാവരും പ്രതീക്ഷിച്ചത് പോലെ പുതിയ സീസൺ ആരംഭിച്ച ഒന്നാം ദിവസം തന്നെ ബിഗ് ബോസിൽ അടിപ്പൊട്ടി. ബിഗ് ബോസ് വീടിനുള്ളിൽ ചില മത്സരാർഥികൾ ഷോയുടെ കണ്ടെന്റിന് വേണ്ടി സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന കല്ലുകടിയല്ലാതെ ഒരു ഭേദപ്പെട്ട തുടക്കമാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തന്നത് സീസൺ ആരംഭിച്ച് രണ്ട് ദിവസം പോലും പിന്നിടുന്നതിന് മുമ്പ് ഷോയ്ക്കുള്ളിലെ ലൗ ട്രാക്ക് ചർച്ചയായി. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ താരം ഗബ്രി ജോസും ബ്യുട്ടി വ്ളോഗറായ ജാസ്മിനും തമ്മിൽ ഷോയിൽ ലൗ ട്രാക്ക് പിടിക്കുന്നുണ്ടോയെന്ന സഹമത്സരാർഥികളിൽ ചിലരിൽ സംശയം ഉടലെടുത്തു. ഫിറ്റ്നെസ് ട്രെയിനറായ ജിന്റോ ബോഡിക്രാഫ്റ്റ് ഉന്നയിച്ച ഈ സംശയമാണ് പിന്നീട് ബിഗ് ബോസ് വീടിനുള്ളിൽ ചെറിയ ഒരു ചർച്ചയ്ക്ക് വഴിവെച്ചത്.

ALSO READ : Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ; ആര് നേടും കപ്പ്? മത്സരാർഥികൾ ഇവരൊക്കെയാണ്

ഇക്കാര്യം ഷോയിലെ മറ്റൊരു മത്സരാർഥിയായ രതീഷ് കുമാറിനോട് വ്യക്തമാക്കുകയായിരുന്നു ഗബ്രി ഇന്ന്. ഒപ്പം ജാസ്മിനും നോറോ മസ്കാനും ഇവരുടെ ചർച്ചയിൽ പങ്കുച്ചേർന്നു. നിലവിൽ അവർ തമ്മിൽ യാതൊന്നിമില്ലെന്നും ഒരേ തരത്തിലുള്ള ചിന്താഗതിയുള്ളവരാണ് തങ്ങളെന്നും ഗബ്രി രതീഷിനോട് വ്യക്തമാക്കി. തങ്ങൾക്ക് ലൗ ട്രാക്കുമായി മുന്നോട്ട് കൊണ്ടുപോകേണ്ട യാതൊരു ആവശ്യമില്ലെന്നും ജാസ്മിനും പറഞ്ഞു. കൂടാതെ തങ്ങൾ ഒരു ദിവസം കൊണ്ട് ഒരാളോട് ഇഷ്ടം തോന്നുന്ന വ്യക്തികളല്ലയെന്നും ഇരുവരും പറഞ്ഞു. എന്നാൽ ഭാവി ചിലപ്പോൾ ലൗ ട്രാക്കിലേക്ക് വരാനുള്ള സാധ്യതയും ഗ്രബി തള്ളിക്കളയുന്നില്ല. ഇക്കാര്യത്തെ കുറിച്ച് ഏറെ നേരമായി ഇവർ മാത്രമായി ബിഗ് ബോസ് വീടിനുള്ളിൽ ചർച്ച ചെയ്യുകയായിരുന്നു.

അതേസമയം ബിഗ് ബോസിൽ ആദ്യ ദിവസം നോമിനേഷൻ പ്രക്രിയ നടന്നു. പവർ ടീം നേരിട്ട് നോമിനേറ്റ് ചെയ്ത അസി റോക്കി, സുരേഷ് മേനോൻ, ശരണ്യ ആനന്ദ്, നോറ, സിജോ ജോൺ, അൻസിബ, ജിന്റോ, രതീഷ് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ ഇടം നേടിയത്. കൂടാതെ ആദ്യ ടാസ്കിൽ തന്നെ വിജയിച്ച അർജുൻ ശ്യാമാണ് ബിഗ് ബോസ് മലായളം സീസൺ ആറിലെ ആദ്യ ക്യപ്റ്റൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Jenish Thomas

Jenish Thomas Zee Hindustan Malayalam

...Read More

Trending News